അന്തർ ദേശീയം
അന്താരാഷ്ട്ര നാണ്യനിധിയുടെ വളർച്ചാപ്രവചനത്തിലെ ചില വസ്തുതകൾ. Sorce: Indian Express
അന്താരാഷ്ട്ര നാണ്യനിധി ഏപ്രിൽ മാസത്തിലും ഒക്ടോബർ മാസത്തിലുമായി വർഷത്തിൽ രണ്ടുതവണയാണ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം പരിഗണിക്കുമ്പോൾ കഴിഞ്ഞ ഒക്ടോബർ മാസത്തിലും 2022 ഏപ്രിൽ മാസത്തിലും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
ഈ റിപ്പോർട്ടുകളിൽ ചില വസ്തുതകൾ:
ഒക്ടോബർ മാസത്തിലെ റിപ്പോർട്ട് പ്രധാനമായും ആശങ്കപ്പെട്ടിരുന്നത് രാജ്യങ്ങൾക്കിടയിൽ വർധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചായിരിന്നു. ഏപ്രിൽ മാസത്തെ റിപ്പോർട്ട് പ്രധാനമായും വിരൽ ചൂണ്ടുന്നത് റഷ്യ ഉക്രൈൻ യുദ്ധമുണ്ടാക്കുന്ന ആഘാതത്തിലേക്കാണ്.
രണ്ടു റിപ്പോർട്ടുകളിലും വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലുള്ള അന്തരം പ്രകടമാണ്. അവ:
- ഏപ്രിൽ മാസത്തെ റിപ്പോർട്ട് പ്രകാരം ആഗോള ജിഡിപി വളർച്ച നടപ്പു സമ്മതിക വർഷത്തിൽ 3 .6 % ആയിരിക്കും. ഇത് ജനുവരി മാസം പ്രവചിച്ചിരുന്നതിനേക്കാൾ കുറവാണ്. ഈ വളർച്ചാക്കുറവ് കൂടുതലായും പ്രകടമാവുക വികസ്വര രാജ്യങ്ങളിലായിരിക്കും. ഉദാഹരണത്തിന് മഹാമാരിക്ക് മുൻപുള്ള ഉത്പാദനപ്രവണത 2022 ൽ തന്നെ അമേരിക്ക തിരിച്ചുപിടിക്കും. എന്നാൽ ഈയൊരു സാഹചര്യം പല വികസ്വര രാജ്യങ്ങൾക്കുമില്ല.
- ജിഡിപി വളർച്ചാശേഷിയും ഉണ്ടായ ജിഡിപി വളർച്ചയും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതാണ് ഔട്ട്പുട്ട് ഗ്യാപ്പ് . ശരാശരിയുടെ അടിസ്ഥാനത്തിൽ ഈ ഗ്യാപ്പ് വികസ്വര രാജ്യങ്ങൾക്കാണ് കൂടുതലായി ഉള്ളത്.
- റിപ്പോർട്ട് പ്രകാരം തൊഴിൽ നഷ്ടവും കൂടുതലായി ബാധിച്ചത് എമേർജിങ് സമ്പത്ത്‌വ്യവസ്ഥകളെയാണ്.