ദേശീയം
ഭിന്നശേഷി വിഭാഗക്കാരുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രത്തിൽ വന്ന ലേഖനവുമായി ബന്ധപ്പെട്ട നോട്ട്
ഡിസംബർ 3 , അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ് കണക്കാക്കുന്നു .ദൈനം ദിന ജീവിതത്തിൽ ഈ വിഭാഗക്കാരെയും ഉൾപ്പെടുത്തി പരിവർത്തനാത്മക പരിഹാരങ്ങൾക്കായി ആഹ്വാനം ചെയ്യുന്നതായിരുന്നു ഐക്യരാഷ്ട്ര സഭയുടെ ഇത്തവണത്തെ വികലാംഗ ദിനവുമായി ബന്ധപ്പെട്ട സന്ദേശം.
ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി ചെയ്യാവുന്ന കാര്യങ്ങൾ
- ലോക ആരോഗ്യ സംഘടനയുടെ "ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ്" പഠനമനുസരിച്ച് പുനരധിവാസത്തിലൂടെ ഇത്തരക്കാർക്ക് പ്രയോജനം ലഭിക്കാവുന്നതാണ്.
- വൈകല്യം ചികിൽസിച്ചു മാറ്റാൻ ഇപ്പോൾ ഒരുപാട് വൈദ്യശാസ്ത്ര സേവനങ്ങൾ ഉണ്ട്.മാത്രമല്ല കൃത്യമായ മാനസിക പിന്തുണയോടെ, ഒക്ക്യൂപേഷനൽ തെറാപ്പിസ്റ്റുകൾ, സ്പീച് ആൻഡ് ലാൻഗ്വേജ് തെറാപ്പിസ്റ്റുകൾ, സൈക്കോളജിക്കൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയവരുടെ സേവനം ഉപയോഗിച്ച് ഭിന്നശേഷിക്കാർക്ക് ദൈനം ദിന ജീവിത കാര്യങ്ങൾ നിർവഹിക്കാനുള്ള പിന്തുണ നൽകാവുന്നതാണ്.
- ന്യൂറോളജിക്കൽ , മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കു നോൺ-ഇൻവേസീവ് ബ്രെയിൻ സ്റ്റിമുലേഷൻ നടപടികൾ (NIBS) ഉപയോഗപ്രദമാണെന്നു തെളിയിച്ചിട്ടുണ്ട്.
2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGS) ഉൾപ്പെട്ടതാണ് ഭിന്നശേഷിക്കാരുടെ വികസനം അതിനാൽ ഈ വിഭാഗക്കാർക്കും ലോകത്തിലെ എല്ലാ കാര്യങ്ങളെയും പ്രാപ്യമാക്കുന്നതിന് വേണ്ട പരിഹാരങ്ങൾ സർക്കാരുകളും സ്വകാര്യമേഖലകളും സഹകരിച്ചുകൊണ്ട് ചെയ്യേണ്ടതാണ് .
അനുബന്ധ വിവരങ്ങൾ
2011 ലെ സെൻസെസ് അനുസരിച്ച് ഇന്ത്യയിൽ ഏകദേശം 2.68 കോടി ജനങ്ങൾക്കും പലവിധത്തിലുള്ള വൈകല്യങ്ങൾ ഉണ്ട്.
ഇതിൽ 1.5 കോടി പുരുഷന്മാരും 1 .18 കോടി സ്ത്രീകളുമാണ്.
ഭിന്നശേഷി വിഭാഗക്കാർക്കായുള്ള പദ്ധതികൾ
- ഇന്ത്യയിൽ ഭിന്നശേഷി - സംരക്ഷണ നിയമം(ഭേദഗതി) 2016 പ്രകാരം "ദീർഘകാലമായുള്ള ശാരീരിക/ മാനസിക/ബൗദ്ധിക വൈകല്യങ്ങൾ മൂലം സമൂഹത്തിൽ പൂർണമായും ഫലപ്രദമായും ഇടപെടാൻ തടസ്സം നേരിടുന്നവരാണ് ഭിന്നശേഷിക്കാർ ".
- ഈ നിയമപ്രകാരം തലാസീമിയ , അരിവാൾ രോഗം തുടങ്ങിയ ജനിതക രോഗങ്ങളെയും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഭിന്നശേഷിക്കാർക്ക് ഗവണ്മെന്റ് ജോലികളിലുള്ള സംവരണം 3 % ൽ നിന്നും 4 % മായി ഉയർത്തിയിട്ടുണ്ട്.
- ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണ് ആക്സസിബിൾ ഇന്ത്യ ക്യാപയിൻ. ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷങ്ങൾ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
- ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദേശീയ ഫെലോഷിപ് ദീൻ ദയാൽ ഭിന്നശേഷി പുനരധിവാസ പദ്ധതി തുടങ്ങിയവയാണ് ഗവണ്മെന്റിന്റെ മറ്റു പദ്ധതികൾ.