അന്താരാഷ്ട്ര വ്യാപാരം രൂപയിൽ നടത്തുന്നതിന് അനുകൂലമായ സാഹചര്യം

അന്താരാഷ്ട്ര വ്യാപാരം രൂപയിൽ നടത്തുന്നതിന് അനുകൂലമായ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

സാഹചര്യം

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ അന്താരാഷ്ട്ര വ്യാപാരം അമേരിക്കൻ ഡോളറിൽ നിന്നും മാറ്റി സ്വന്തം കറൻസിയിലാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. നിലവിലെ സാഹചര്യങ്ങൾ അതിന് അനുകൂലമാണ്.
  • യുക്രൈനിന് മേലെയുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കും കൂടാതെ മറ്റു രാജ്യങ്ങളുടെ മേൽ ഏകപക്ഷീയമായും അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ മറ്റു രാജ്യങ്ങളെ ഡി-ഡോളറൈസേഷന് പ്രേരിപ്പിക്കുകയാണ്.
  • റഷ്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളുമായും രൂപയിൽ വ്യാപാരം നടത്താനുള്ള ഊർജ്ജിതമായി ശ്രമം ഇന്ത്യ നടത്തി വരുന്നുണ്ട്.
  • റഷ്യയിൽ നിന്നും എസ്-400 മിസൈൽ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഇടപാട് ഉൾപ്പെടെ ഇന്ധനം വാങ്ങിക്കുന്നതും രൂപയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യയിലെ റഷ്യയുടെ 'വോസ്‌ട്രോ അക്കൗണ്ടു'കൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്.

ഗുണങ്ങൾ

  • രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ മൂല്യം വർധിച്ചുകൊണ്ടിരിക്കുന്ന ഡോളറിൽ ഇടപാട് നടത്തുന്നതിനേക്കാൾ ലാഭകരമായി മാറുന്നു.
  • റഷ്യൻ കറൻസിയായ റൂബിളിന്റെ മൂല്യം ശോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതും ഇടപാടിൽ ഇന്ത്യക്ക് ഗുണമായി മാറുന്നു.
  • ഡോളറിനെ മാത്രം ആശ്രയിക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന ഭീഷണി ഒഴിവാക്കാം.

പ്രശ്നം

  • സ്വകാര്യ ബാങ്കുകളും സ്വകാര്യ കമ്പനികളും രൂപയിൽ ഇടപാടുകൾ നടത്താൻ തയ്യാറാകണം.