ദേശീയം
അമിതമായ കാർഷികോത്പാദനം ശുദ്ധജല ദൗർലഭ്യതയിലേക്ക് നയിക്കുന്നു. Source: Business Line
2022 ലെ നാഷണൽ കോൺഫറൻസ് ഓൺ അഗ്രികൾച്ചർ രാജ്യത്തെ കർഷികോത്‌പാദനം വർധിപ്പിക്കാനുള്ള ലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാൽ അരിയുടെയും ഗോതമ്പിന്റെയും കരിമ്പിന്റെയും വലിയതോതിലുള്ള ഉത്പാദനം രാജ്യത്തെ ശുദ്ധജല ദൗർലഭ്യതയിലേക്ക് നയിക്കുകയാണ്.
ഗോതമ്പ്, അരി, കരിമ്പ് പോലുള്ളവ വലിയരീതിയിൽ ജലം ആവശ്യമുള്ള വിളകളാണ്. ഇവയുടെ അമിതമായ ഉത്പാദനം അമിതമായ തോതിൽ ജലം ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു.രാജ്യത്തെ ആഭ്യന്തര ആവശ്യകതയെക്കാൾ വളരെക്കൂടുതലാണ് ഇപ്പോൾ ഗോതമ്പ് ഉൾപ്പെടെയുള്ളവ ഉത്പാദിപ്പിക്കുന്നത്. കയറ്റുമതിക്കായാണ് അമിതോത്പാദനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ വളർച്ചക്ക് കയറ്റുമതിവളർച്ച ആവശ്യമാണെങ്കിലും ഈ സഹചര്യത്തിൽ കാർഷികോത്പാദനത്തോടൊപ്പം ശുദ്ധജലം കൂടി കയറ്റി അയക്കുന്ന ഫലമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
ഏകദേശം 3 ലക്ഷം ഹെക്ടർ കരിമ്പ് കൃഷി കുറക്കേണ്ടതുണ്ട് എന്ന് രണ്ടു വര്ഷം മുൻപ് നീതി ആയോഗും നിർദ്ദേശിക്കുകയുണ്ടായിരുന്നു.