ദേശീയം
ആസാമിൽ മെഗാലിത്തിക് കാലഘട്ടത്തിലെ കല്ലുകൊണ്ടുള്ള ജാറുകൾ കണ്ടെത്തി
ആസാമിലെ ദിമ ഹസാവോ ജില്ലയിൽ കണ്ടെത്തിയ കല്ലുകൊണ്ടുള്ള ജാറുകൾ ഇന്ത്യയുടെ വടക്ക്-കിഴക്കൻ ഭാഗവും തെക്ക്-കിഴക്കൻ ഏഷ്യയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. ബി.സി.ഇ രണ്ടാം ശദാബ്ദത്തോളം പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നതാണ് ഈ ജാറുകൾ. ഇന്ത്യയിലെ ആസാം, ലാവോസ്, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ പഠനവിധേയമാക്കേണ്ടതിന്റെ ആവശ്യകത ഈ കണ്ടുപിടുത്തം ചൂണ്ടിക്കാണിക്കുകയാണ്.
പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം
- അസാമിൽ കണ്ടെത്തിയ ജാറുകൾക്ക് രൂപശാസ്ത്രപരമായും ടൈപ്പോളജിക്കലിയും ലാവോസിലെയും ഇന്തോനേഷ്യയിലെയും കണ്ടെത്തപ്പെട്ട ജാറുകളുമായി ഏറെ സാമ്യമുണ്ട്.
- ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയിലല്ലാതെ ഇത്തരം ജാറുകൾ രാജ്യത്ത് എവിടെയും കണ്ടെത്തിയിട്ടില്ല.
- ലാവോസിൽ കണ്ടെത്തിയ ഇത്തരം ജാറുകൾക്ക് മരണാനന്തരക്രിയകളുമായി ബന്ധം ഉണ്ട്. അസാമിൽ കണ്ടെത്തിയ ജാറുകൾക്കും ഇതേ ബന്ധം ഉണ്ട്.