ആസ്സാമിലെ " ഉൾഫാ" ഭീകരവാദികളും ഗവൺമെന്റും തമ്മിലുള്ള സമാധാന കരാറിനെ പറ്റി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട നോട്ട്
ആസാമിലെ ഉൾഫാ (United Liberation Front of Asom) വിഭാഗക്കാരും സർക്കാരും തമ്മിൽ ഒരു സമാധാന ഉടമ്പടി ഒപ്പുവച്ചു.
ആസ്സാമീസ് ജനതയ്ക് അവരുടേതായ സംസ്കാരവും ഭാഷയും സ്വത്വബോധവുമുണ്ട്. പത്തൊൻപാതം നൂറ്റാണ്ടമുതൽ, ഈ പ്രദേശത്തെ തേയില, കൽക്കരി, എണ്ണ സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയിൽ ആകർഷിതരായി ധാരാളം കുടിയേറ്റക്കാർ ആസാമിലേക്ക് വരാൻ തുടങ്ങി. ഇത് തദ്ദേശവാസികളെ അരക്ഷിതാവസ്ഥയിലാക്കി.ബംഗ്ലാദേശ് സ്വാതന്ത്രിസമരവുമായി ബന്ധപ്പെട്ട അഭയാർഥി പലായനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ആറു വർഷത്തെ നീണ്ട ബഹുജന പ്രസ്ഥാന പ്രതിഷേധത്തിൻ്റെ ഭാഗമായി 1985 ൽ അസം കരാർ ഒപ്പുവച്ചു.
1979 ലാണ് "ഉൾഫാ" രൂപീകരിച്ചത്. ഇന്ത്യൻ ഭരണകൂടത്തിനെതിരായ സായുധ പോരാട്ടത്തിലൂടെ ഒരു പരമാധികാര അസമീസ് രാഷ്ട്രം സ്ഥാപിക്കാൻ ആണ് ഉൾഫാ സ്ഥാപകർ ആഗ്രഹിച്ചത് .
1990-ൽ ഉൾഫാ തീവ്രവാദികളെ നേരിടുന്നതിനായി "ഓപ്പറേഷൻ ബങ്റംഗ്" ആരംഭിച്ചു.ആസാമിനെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA ) നടപ്പിലാക്കുകയും ചെയ്തു.
ഉൾഫ തീവ്രവാദികൾക്ക് ഇന്ത്യയ്ക്ക് പുറത്തു നിന്നും സഹായം ലഭിക്കുന്നുണ്ട്. മ്യാന്മറിലും ഭൂട്ടാനിലും ബംഗ്ലാദേശിലുമെല്ലാം ഇതിനു ക്യാമ്പുകളുണ്ട്. മറ്റു വിമത സംഘടനകളുമായും ഇവർ ബന്ധപ്പെട്ടു വരുന്നു. നേരത്തെ ഉൾഫ വിമതരെ പരിശീലിപ്പിച്ചതുമായി ബന്ധപ്പെട്ടു പാകിസ്ഥാൻ ഇന്റർസെർവീസ് ഇന്റലിജൻസ് (ISI ) വാർത്തകളിൽ ഉണ്ടായിരുന്നു.
2008 മുതൽ ഉൾഫയിലെ ഒരു വിഭാഗം സർക്കാരുമായി സമാധാന ചർച്ചകൾക്ക് ശ്രമിച്ചിട്ടുണ്ട്. ഇത് സംഘടനയിൽ പിളർപ്പിന് വഴിവെച്ചു.
2012 ൽ 12 ആവശ്യങ്ങളടങ്ങിയ ചാർട്ടർ ഉൾഫ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ഒടുവിൽ ഈ വര്ഷം അതിനു മറുപടി ലഭിച്ചു. ഇതേ തുടർന്നാണ് ഇപ്പോഴുള്ള സമാധാന കരാർ ഒപ്പുവെച്ചത്.