ദേശീയം
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്തയുടെ വിവരണം.
(GS 3 – Science and Technology)
ഇന്ത്യയിൽ വലിയൊരു വിഭാഗം ജനങ്ങളും ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവരാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ വലിയ ഓൺലൈൻ വിപണി കൂടിയാണ് ഇന്ത്യ. ഇന്ത്യയുടെ കാലഹരണപ്പെട്ട സൈബർ സുരക്ഷ സൗകര്യങ്ങളും ദുർബലഘടകങ്ങളും വരും തലമുറയിൽ സൈബർ ഭീഷണികളെ പ്രതിരോധിക്കാൻ കെല്പുള്ളതല്ല. 2019 -ലെ കൂടംകുളം ആണവനിലയത്തിലെ സൈബർ ആക്രമണം ഇതിനുദാഹരണമാണ്.
ഇന്ത്യയിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ
- ദേശീയ സൈബർ സുരക്ഷ നയം - പൗരന്മാർക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും ഭരണാധികാരികൾക്കും സൈബർസുരക്ഷ നൽകാൻ ലക്ഷ്യം വെയ്ക്കുന്നു.
- ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ.
- സൈബർ സ്വച്ഛതാ കേന്ദ്ര
- കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT)
അനുബന്ധ വിവരങ്ങൾ
നെറ്റ്‌വർക്കുകൾ, കമ്പ്യൂട്ടറുകൾ, ഡാറ്റ , പ്രോഗ്രാമുകൾ എന്നിവ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന അനധികൃത ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റത്തെ സംരക്ഷിക്കുന്നതിനുള്ള രീതിയാണ് സൈബർ സുരക്ഷ. ഇന്റർനെറ്റ് , വയർലെസ് നെറ്റ്‌വർക്ക്, കമ്പ്യൂട്ടർ സിസ്റ്റം എന്നിവയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ ഇന്ത്യയിലെ സൈബർ സുരക്ഷ വളരെ പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയിലെ ‘ഇൻഫർമേഷൻ ടെക്നോളജി നിയമം 2000’, കമ്പ്യൂട്ടർ സിസ്റ്റങ്ങൾ , കമ്പ്യൂട്ടർ നെറ്റവർക്കുകൾ , ഡാറ്റ , ഇലക്ട്രോണിക് ഫോർമാറ്റിലുള്ള വിവരങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നു.
2013 ലെ ദേശീയ സൈബർ നയം പബ്ലിക് കീ ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഉപയോഗവും മികച്ച രീതികളും നടപ്പിലാക്കി ഇ- ഗവർണൻസ് സുരക്ഷിതമാക്കാൻ ലക്‌ഷ്യം വെയ്ക്കുന്നു.
മാൽവെയർ - ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്താൻ രൂപകൽപന ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറിനെ മാൽവെയർ എന്ന് സൂചിപ്പിക്കുന്നു.
സൈബർ യുദ്ധം - കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈനിക ആവശ്യങ്ങൾക്കായുള്ള വിവരസംവിധാനങ്ങളെ ആക്രമിക്കുന്നതിനെ സൈബർ യുദ്ധമെന്നു പറയുന്നു.