ഇന്ത്യയിൽ ബാല വിവാഹം കുറയുന്നതുമായി ബന്ധപ്പെട്ട് "ഇക്കണോമിക് ടൈംസ്" പത്രത്തിൽ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ. .

(GS 1 Indian Society)

  • 'ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്' ഇറക്കിയ പ്രസിദ്ധീകരണത്തിലാണ് ഇന്ത്യയിൽ ബാല വിവാഹം കുറയുന്നതായി പറയുന്നത്.
  • 1993 ൽ 49 ശതമാനവും ബാല വിവാഹം ആയിരുന്നെങ്കിൽ ഇപ്പോൾ അത് 22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ 2016 -21 കാലയളവിൽ മണിപ്പൂർ, പഞ്ചാബ്, ത്രിപുര പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ബാല വിവാഹം കൂടിയതായി റിപ്പോർട്ട് പറയുന്നു.

ബാല വിവാഹം ഇന്ത്യയിൽ

  • ബാല വിവാഹം നിർമ്മാജനം ചെയുക എന്നത് 'സുസ്ഥിര വികസന ലക്ഷ്യങ്ങളി'ൽ ഒന്നാണ്.
  • ഇന്ത്യയിൽ ബാല വിവാഹ നിരോധന നിയമം 2006 പ്രകാരം പെൺകുട്ടികൾക്ക് 18 ഉം ആൺകുട്ടികൾക്ക് 21 ഉം ആണ് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനായി ബാല വിവാഹ നിരോധന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ബിൽ ലോകസഭയിൽ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.
  • ‘"ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലുള്ള പദ്ധതികൾ പെൺകുട്ടികളുടെ സമഗ്ര വളർച്ചയെ ലക്‌ഷ്യം വെച്ചിട്ടുള്ളതാണ്.