അന്തർ ദേശീയം
ഇന്ത്യയുടെ വളർച്ചാ നിരക്ക് 8.2 % ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. Source: The Hindu
റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദന വളർച്ചാ നിരക്ക് നടപ്പ് സാമ്പത്തികവർഷത്തിൽ 8.2 ശതമാനം ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ ജനുവരിയിൽ ഐ.എം.എഫ് പ്രവചിരുന്നതിനേക്കൾ കുറവാണ്.
അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.9 ശതമാനം ആയിരിക്കും
ആഗോള ജി.ഡി.പി നടപ്പ് കലണ്ടർ വർഷത്തിൽ 3.6 ശതമാനം വളർച്ചാനിരക്ക് കാണിക്കും.
ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയാനായി കണ്ടെത്തിയ കാരണങ്ങൾ
- നെറ്റ് എക്സ്പോർട്ടിൽ ഉണ്ടായ കുറവ്.
- ആഭ്യന്തരതാളത്തിലെ ആവശ്യകതയിൽ ഉണ്ടായ കുറവ്.
- ഉയർന്ന എണ്ണ വില. ഉയർന്ന് നിൽക്കുന്ന എണ്ണ വില രാജ്യത്തെ ഉപഭോഗത്തെയും നിക്ഷേപത്തെയും സാരമായി ബാധിക്കുകയാണ്.