ദേശീയം
ഇന്ത്യയുടെ വിദേശനയം മാറുന്ന ആഗോളക്രമത്തിൽ, 'ദി ഹിന്ദു' ലേഖനത്തെ അടിസ്ഥാനമാക്കിയ നോട്ട്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ ആഗോളക്രമത്തിൽ നിന്നും ഇന്ന് ലോകം ഏറെ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. 1947 കാലഘട്ടത്തിലെ ദ്വി-രാഷ്ട്ര കേന്ദ്രീകൃത സ്വഭാവത്തിൽ നിന്നും ബഹുരാഷ്ട്ര-കേന്ദ്രീകൃതം എന്ന അവസ്ഥയിലേക്കും നിലവിൽ വീണ്ടും അമേരിക്കയെയും ചൈനയെയും കേന്ദ്രീകരിക്കുന്ന ദ്വി-രാഷ്ട്ര കേന്ദ്രീകൃത സ്വഭാവത്തിലേക്കും ലോകം മാറുന്ന സാഹചര്യമാണ്
ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ഒരു വിദേശനയം രൂപീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വികലമായിക്കൊണ്ടിരിക്കുന്ന ആഗോളക്രമത്തിൽ ധാർമ്മികമായ നേതൃത്വം നൽകിക്കൊണ്ട് ശെരിയായ ദിശകാണിക്കാൻ ഇന്ത്യക്ക് സാധിക്കണം.
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ ഇന്ന് ലോകത്തിൽ സ്വന്തം വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു സാധാരണ രാജ്യമായി നിലനിൽക്കുകയാണ്. ഈ രാഷ്ട്രതാല്പര്യം എന്നത് ഇന്ത്യയുടെ വിദേശനയത്തിലും ഇപ്പോൾ പ്രകടമാണ്.
എന്നാൽ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാധാരണ രാജ്യമായി നിലനിൽക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകത്തിന് ധാർമ്മികമായ നേതൃത്വം നൽകാൻ ഇന്ത്യക്ക് സാധ്യമാണ്.
പ്രശ്നങ്ങൾ
- സ്വന്തം രാഷ്ട്ര താല്പര്യത്തിന് മുൻഗണന നൽകുമ്പോഴും ഇന്ത്യ അന്താരാഷ്ട്ര സംഘടനകളിലെ ശക്തമായ പങ്കാളിയാണ്. വിവിധ അന്താരാഷ്ട്ര സംഘടനകൾക്കും പലതരത്തിലുള്ള സംഭാവനകൾ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ലോകം നേരിടുന്ന പൊതുവായ പല പ്രശ്നങ്ങളും നേരിടാനുള്ള ലോകരാജ്യങ്ങളുടെ ഒരുമിച്ചുള്ള ശ്രമത്തിൽ ഇന്ത്യയും ശക്തമായ പങ്കാളിയാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടുന്ന മേഖലയിൽ നേതൃത്വ സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യക്ക് സാധിക്കുന്നില്ല.
- മേഖലയിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മകൾ ഉണ്ടാക്കിയെടുക്കുന്നതിലും മറ്റും ഇന്ത്യക്കുണ്ടായ പരാജയം ചൈനയുടെ രൂപത്തിൽ ഇന്ത്യക്ക് തന്നെ മേഖലയിൽ തിരിച്ചടിയാകുകയാണ്.