ഇന്ത്യൻ കറൻസിയുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രത്തിൽ വന്ന വാർത്താ കുറിപ്പ്.

അടുത്തിടെ U.A .E ൽ നിന്നും വാങ്ങിയ ക്രൂഡ് ഓയിലിന് ഇന്ത്യ ആദ്യമായി രൂപ നൽകി.ഇത് ഇന്ത്യൻ കറൻസിയുടെ അന്താരാഷ്ട്രവത്കരണത്തിനു വഴിയൊരുക്കി.അതുപോലെ ചില റഷ്യൻ എണ്ണ ഇറക്കുമതിയും രൂപയിൽ തീർപ്പാക്കി.

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, അന്താരാഷ്ട്ര ബാധ്യതകൾ ലംഘിക്കാതെ എന്നാൽ റഷ്യൻ എണ്ണ വിപണിയെ ആശ്രയിച്ചുകൊണ്ടു,ചെലവ് കുറഞ്ഞ രീതിയിൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്.

അതിർത്തി കടന്നുള്ള ഇടപാടുകളിൽ പ്രാദേശിക കറൻസിയുടെ ഉപയോഗം വർധിപ്പിക്കുന്ന പ്രക്രിയയാണ് രൂപയുടെ അന്താരാഷ്ട്രവൽകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

1950 കളിൽ UAE ,ഖുവൈറ്,ഒമാൻ,ഖത്തർ എന്നിവടങ്ങളിൽ നിയമപരമായ ടെൻഡറായി ഇന്ത്യൻ രൂപ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ 1966 ഓടെ ഇന്ത്യയുടെ കറൻസിയുടെ മൂല്യത്തകർച്ച ഈ രാജ്യങ്ങളിൽ ഇന്ത്യൻ രൂപയെ ആശ്രയിക്കുന്നത് കുറയുകയും ഡോളറിന്റെ ഉപയോഗം വ്യാപകമാവുകയും ചെയ്തു.

രൂപയുടെ അന്താരാഷ്ട്രവൽകരണ ത്തിന്റെ ഗുണങ്ങൾ

  • രൂപയുടെ അന്താരാഷ്ട്രവൽകരണം മൂലം വിവിധ നേട്ടങ്ങളുണ്ട്
  • അന്താരാഷ്ട്ര വ്യാപാരത്തിൽ രൂപയുടെ ഡിമാൻഡ് മെച്ചപ്പെടുത്തും.
  • ഇന്ത്യയുമായി ഇടപെടുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും സൗകര്യം വർദ്ധിപ്പിക്കുന്നതിനും ചെലവുകൾ കുറയ്ക്കുന്നതിനും ഇത് വഴിവെയ്ക്കും.
  • മാത്രമല്ല വിനിമയ നിരക്ക് സ്ഥിരത കൈവരിക്കും.
  • ഇന്ത്യയുടെ ഭൗമ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കും.
  • മറ്റു രാജ്യങ്ങളുമായാനുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും ഉഭയകക്ഷി വ്യാപാര കരാറുകൾ സുഗമമാക്കാനും നയതന്ത്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയും.