ഇന്ത്യൻ ജനതയിൽ അന്തർലീനമായ കഴിവുകളെ പുറത്തുകൊണ്ടുവരാൻ മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭ്യമാക്കണം.

ഇന്ത്യയിൽ 95 ശതമാനം പേർക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് അവരുടെ മാതൃഭാഷയിൽ ആണ്. അതുകൊണ്ടുതന്നെ മാതൃഭാഷയിൽ ഉന്നതവിദ്യാഭ്യാസവും ലഭ്യമാക്കേണ്ടതുണ്ട്.

പ്രാദേശിക ഭാഷയും പുതിയ വിദ്യാഭ്യാസനയവും

  • ഇന്ത്യൻ ജനതയുടെ മനസ് കൊളോണിയൽ താല്പര്യങ്ങൾക്ക് അനുകൂലമാക്കിമാറ്റാനായി ബ്രിട്ടീഷുകാർ നടപ്പാക്കിയ വിദ്യാഭ്യാസസംബ്രദായത്തെ നിരാകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയം.
  • കുറഞ്ഞത് അഞ്ചാം ക്ലാസ്സ് വരെയെങ്കിലും വിദ്യാഭ്യാസം മാതൃഭാഷയിൽ ലഭ്യമാക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 പറയുന്നു.
  • രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട 20 എഞ്ചിനീറിങ് കോളേജുകളിൽ പഠനം പ്രാദേശിക ഭാഷയിലാക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ അനുമതി നൽകിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രാദേശിക ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ നടപടികൾ

  • സർവകലാശാല തലത്തിലുള്ള പുസ്തകങ്ങൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നതിന് കമ്മിഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്നിക്കൽ ടെർമിനോളജി ഗ്രാൻഡ് അനുവദിക്കുന്നു.
  • നാഷണൽ ട്രാൻസ്ലേഷൻ മിഷൻ