അന്തർ ദേശീയം
ഇന്ത്യ - അമേരിക്ക 2 + 2 യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
റഷ്യയുടെ യുക്രൈന് മേലുള്ള അധിനിവേശത്തിന്റെ പേരിൽ വ്യത്യസ്‍തമായ നിലപാടുകൾ ഇന്ത്യയും അമേരിക്കയും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് യോഗം നടന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
- ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ യുക്രൈൻ വിഷയത്തിലെ അഭിപ്രായഭിന്നത കരണമാകില്ല എന്ന് ഇരു രാജ്യങ്ങളും പറഞ്ഞും.
- യുക്രൈനിൽ സ്ഥിഗതികൾ വഷളാകുന്നതിൽ ഇന്ത്യയും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി.
- ഐക്യരാഷ്ട്ര ചാർട്ടർ, അന്താരാഷ്ട്ര നിയമം, രാഷ്ട്രങ്ങളുടെ പരമാധികാരം, പ്രാദേശികപരമായ സമഗ്രത എന്നിവയെ ആശ്രയിച്ചാകണം ആഗോളക്രമം രൂപപ്പെടേണ്ടതെന്ന് യോഗം വിലയിരുത്തി.
- നിർമ്മിതബുദ്ധി, ആധുനിക വാർത്താവിനിമയ സാങ്കേതികവിദ്യ, ക്വണ്ടം ശാസ്ത്രം, സെമി കണ്ടക്ടർ, ജൈവ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.
- പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കും.