ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഈ വര്ഷം അവസാനം ഒപ്പുവെക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ഇരട്ടിയാക്കും.
ഊർജ്ജ രംഗത്തെ സഹകരണം വർദ്ധിപ്പിക്കും.
ഇന്ത്യയുമായുള്ള പ്രതിരോധമേഖലയിലെ ഇടപാടുകൾ വേഗത്തിലാക്കാൻ ഓപ്പൺ ജനറൽ എക്സ്പ്പോർട്ട് ലൈസൻസ് ഇന്ത്യക്കായി രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ബ്രെക്സിറ്റിന് ശേഷം ഇൻഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾക്ക് ബ്രിട്ടൻ ഊന്നൽ നൽകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകും.
പരസ്പര സഹകരണത്തിനായി ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.