ദേശീയം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ അടിസ്ഥാനത്തിലുള്ള നോട്ട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ൻ്റെ നൈതികമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനുള്ള ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നടന്നു.
ഒരു നൈതിക ചട്ടക്കൂടിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതകൾ ഇവയാണ്.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ൻ്റെ ഉപയോഗത്തിന് സമഗ്രമായ മാർഗനിർദേശം നൽകുന്നു.
- മനുഷ്യാവകാശങ്ങളും അടിസ്ഥാനപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നു.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നു.
- പക്ഷപാതങ്ങളെയും വിവേചനപരമായ സമ്പ്രദായങ്ങളെയും ചെറുക്കുന്നതിനും വൈവിധ്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ശ്രമിക്കുന്നു.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൻ്റെ നൈതിക ചട്ടക്കൂട് നല്ല ഭരണതത്വങ്ങൾക് ഊന്നൽ നൽകുന്നു. ഭരണത്തിലും വികസനത്തിലും സുതാര്യത ഉറപ്പുവരുത്താനും പങ്കാളിത്തത്തോടെ തീരുമാനങ്ങൾ എടുക്കാനും ഇത് ആവശ്യപെടുന്നു.
- ഏറ്റവും ഒടുവിലായി, സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങൾ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയും അതുവഴി നീതിയുക്തമായ വികസനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഭാവന നൽകണമെന്നും മാർഗ്ഗനിർദ്ദേശം പറയുന്നു.
രാഷ്ട്രീയ പരമാധികാരം എന്ന തത്വം "ഡിജിറ്റൽ പരമാധികാരത്തിലേക്ക്" മാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ
- പ്രാദേശിക അതിരുകളെ കുറിച്ചുള്ള പരമ്പരാഗത ധാരണ മാറുകയും ഡിജിറ്റൽ മാധ്യമങ്ങളുടെ അതിരുകളില്ലാത്ത ലോകത്തേക്ക് ജനങ്ങൾ സഞ്ചരിക്കുകയും ചെയുന്നു.
- സ്വകാര്യ, സെൻസിറ്റീവ് വിവരങ്ങളുടെ ദുരുപയോഗം
- ആഗോള വിവരങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വെല്ലുവിളികളെ ഉയർത്താനും കഴിയും
- തെരെഞ്ഞെടുപ്പ് ഉൾപ്പെടയുള്ള ജനാധ്യപത്യ പ്രക്രിയയിൽ കൃത്യമത്വം കൊണ്ടുവരാനുള്ള സാധ്യത .
- ധാർമിക/ മാനുഷിക പരിഗണനകൾക്കുള്ള പ്രാധാന്യം കുറയും.
- തത്വങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന വ്യവസായങ്ങളുടെ വളർച്ചയ്ക്ക് കാരണമാവും.
- ഭൂപ്രകൃതിയുടെ ഭാവി അനിശ്ചിതമാകുന്നു.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളെ ലോകം നേരിടുമ്പോൾ, പുരോഗതിയും ധാർമ്മികതയും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുകയാണ്.