ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു. Source:- Indian Express

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 2021-22 സാമ്പത്തികവർഷത്തിൽ മൂന്ന് ഇരട്ടി വർദ്ധനവാണ് ഉണ്ടായത്.

കണക്കുകൾ പ്രകാരം ഇലക്ട്രിക് വാഹനങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് നിലവിൽ കൂടുതലായും വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.31 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിൽക്കപ്പെട്ടു.

ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിലും വർദ്ധനവുണ്ടായി. മുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 257 % വളർച്ചയാണ് രേഖപ്പെടുത്തിയത്.

വർധനവിന്റെ കാരണങ്ങൾ

  • സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും പ്രോത്സാഹനവും
  • ചാർജിങ് സൗകര്യങ്ങളുടെ വർദ്ധനവ്
  • പെട്രോൾ, ഡീസൽ വിലയിലെ വർദ്ധനവ്
  • ബാറ്ററി കൈമാറ്റം പോലുള്ള സേവനങ്ങൾ പ്രാബല്യത്തിൽ വന്നത്