പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വാർത്തയിലെ പ്രസക്ത ഭാഗങ്ങൾ

(GS 3 – INDIAN ECONOMY)

  • നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൻ്റെ റിപ്പോർട്ട് പ്രകാരം ഉപഭോക്ത വില സൂചിക 5.55% വർദ്ധിച്ചു.
  • ഉപയോഗക്ഷമതയെ അടിസ്ഥാനമാക്കി നിശ്ചിത ഉപഭോഗവസ്തുക്കളുടെ വിലകൾ താരത്യമ്യം ചെയ്താണ് ഉപഭോക്ത വില സൂചിക കണ്ടെത്തുന്നത്.
  • ഹോൾസെയിൽ മാർക്കറ്റിലെത്തുന്ന ഉപഭോഗവസ്തുക്കളുടെ വിലയിലെ വ്യത്യസ്തത നിർണ്ണയിക്കുന്ന സൂചികയാണ് മൊത്തവിലസൂചിക

അനുബന്ധവിവരങ്ങൾ

പണപ്പെരുപ്പം വർധിക്കുന്നതിനുള്ള വിവിധ കാരണങ്ങൾ ഇവയാണ്

  • ഉല്പാദനഘടകങ്ങളുടെ ദൗർലഭ്യം
  • വർധിച്ചുവരുന്ന ഉപഭോഗതൃആവശ്യം
  • സാമ്പത്തിക നയവൈകല്യങ്ങൾ
  • കൃത്രിമക്ഷാമം
  • അന്തരാഷ്ട്രഘടകങ്ങൾ

പണപ്പെരുപ്പം തടയാനുള്ള മാർഗങ്ങൾ

  • വായ്പാനിയന്ത്രണം
  • നോട്ട് നിയന്ത്രണം
  • ചിലവ് ചുരുക്കൽ
  • ധനനയക്രമീകരണങ്ങൾ
  • വിതരണമേഖലയിലെ പരിഷ്‌കാരങ്ങൾ

വൻ പണപ്പെരുപ്പം സാമൂഹ്യവും രാഷ്ട്രീയവുമായ അസ്വാസ്ഥ്യങ്ങൾക് കാരണമായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവിക വികസനത്തിനും സുസ്ഥിരതക്കും അനിവാര്യമാണ്.