ഉഷ്‌ണതരംഗത്തിന്റെ ആഘാതം Source: The Hindu

രാജ്യത്ത് ഉഷ്‌ണതരംഗം ശക്തമായ സാഹചര്യമാണുള്ളത്. ജനസംഖ്യയിലെ മൂന്നിലൊന്നും വെളിയിൽ ജോലിചെയ്യുന്നവരായതുകൊണ്ടുതന്നെ ഉഷ്‌ണതരംഗം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ അപകടകാരി ആകുകയാണ്.

ദക്ഷിണേഷ്യയിലെ ഉഷ്‌ണതരംഗത്തിന്റെ തീവ്രത

  • ദക്ഷിണേഷ്യയിലെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്‌ണതരംഗം എന്ന പ്രതിഭാസത്തിന്റെ ശക്തിയും എണ്ണവും വർഷാവർഷം കൂടിവരുകയാണ്. ഈ വര്ഷം ഇന്ത്യയിൽ ഉഷ്‌ണതരംഗം അനുഭവപ്പെട്ടത് ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും രൂക്ഷമായി അനുഭവപ്പെട്ടു.
  • നിർമ്മാണപ്രവർത്തനങ്ങളും കൃഷിയും ഉച്ചക്ക് ശേഷം ഏറെക്കുറെ അസാധ്യമായ സാഹചര്യമായിരുന്നു.
  • ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ അഞ്ചാമത്തെ വർഷമായി 2022 മാറി.

സാമ്പത്തിക നഷ്ടം

  • ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ ഉഷ്‌ണതരംഗം ബാധിച്ച രാജ്യം ഇന്ത്യ ആണ്.
  • പഠനങ്ങൾ പ്രകാരം 1971 നും 2019 നും ഇടക്ക് രൂക്ഷമായ കാലാവസ്ഥ കാരണം 1,41,308 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ 17,362 മരണങ്ങൾ അമിതമായ ചൂട് കാരണം ഉണ്ടായതാണ്.
  • വലിയരീതിയിലുള്ള സാമ്പത്തിക നഷ്ടത്തിനും അമിതതാപം കാരണമാകുന്നുണ്ട്.

പരിഹാരങ്ങൾ

  • ആഗോളതാപനം തടയാനാവശ്യമായ നടപടികൾ രാജ്യങ്ങൾ നടത്തിവരുമ്പോഴും ആഗോളതാപനം വർഷംതോറും വർദ്ധിക്കുകതന്നെയാണ് ചെയ്യുന്നത്. ഇത് സൂചിപ്പിക്കുന്നത് ആഗോളതാപനം തടയാനാവശ്യമായ നടപടികൾക്കൊപ്പം ആഗോളതാപനം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതും തുല്യമായ പരിഗണന നൽകേണ്ടതാണ് എന്നാണ്.
  • വർധിച്ചുവരുന്ന വനനശീകരണം ആണ് ഉഷ്‌ണതരംഗത്തിന് ഒരു പ്രധാന കാരണമാകുന്നത്. വനവൽക്കരണം പ്രോത്സാഹിപ്പിക്കേണ്ടത് ഇവിടെ ആവശ്യമായി വരുന്നു.
  • സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും ഉഷ്‌ണതരംഗത്തിന്റെ ആഘാതം തടയുന്നതിനാവശ്യമായ വസ്തുക്കൾ വാങ്ങിക്കുന്നതിനും സാമ്പത്തികസഹായം ലഭ്യമാക്കേണ്ടതുണ്ട്.
  • കർഷകർക്കും നിർമ്മാണത്തൊഴിലാളികൾക്കും ഉഷ്‌ണതരംഗത്തിന്റെ ആഘാതത്തെ നേരിടാൻ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതുണ്ട്.