ഊർജ്ജസുരക്ഷക്ക് ഹൈഡ്രജൻ - Source: The Hindu

ഇന്ത്യയുടെ ആളോഹരി ഊർജോപഭോഗം ആഗോള ശരാശരിയുടെ മൂന്നിൽ ഒന്ന് മാത്രമാണെങ്കിലും രാജ്യത്തിൻറെ വളർച്ചാനിരക്കും സാമ്പത്തികപുരോഗതിയും ഒപ്പംതന്നെ എണ്ണ വിലയിൽ ഉണ്ടാകുന്ന അനിശ്ചിതങ്ങളും പരിഗണിക്കുമ്പോൾ ഊർജത്തിന്റെ കാര്യത്തിൽ രാജ്യം പരമാവധി സ്വയംപര്യാപ്തത കൈവരിക്കേണ്ടത് ആവശ്യമായി വരുകയാണ്.

ഈ സാഹചര്യത്തിൽ ഹൈഡ്രജൻ എന്ന ഹരിത ഇന്ധനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. രാജ്യത്തിൻറെ കാർബൺ പുറംതള്ളൽ കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഹൈഡ്രജന് സാധിക്കും. രാജ്യത്തെ ഹൈഡ്രജൻ ഉപഭോഗം 2020 ൽ 7 മില്യൺ ടൺ ആണ്. 2050 ആകുമ്പോഴേക്കും ഇത് 28 മില്യൺ ടൺ ആയി ഉയരുമെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ധനം എന്ന നിലയിൽ ഹരിത-ഹൈഡ്രജൻ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. അതിന് ആവശ്യകതയുടെ ഭാഗത്തും വിതരണത്തിന്റെ ഭാഗത്തും ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ആവശ്യകത വർധിപ്പിക്കുന്നതിന്:

  • നിലവിൽ ഹൈഡ്രജൻ ഉപയോഗിക്കപ്പെടുന്ന വ്യവസായങ്ങളിൽ ഹൈഡ്രജന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്റെ ഉപയോഗത്തിന് ഇൻസെന്റീവ് പോലുള്ളവ നൽകുക.
  • ഗ്രീൻ-സ്റ്റീൽ, ഗ്രീൻ-സിമന്റ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക.
  • പ്രകൃതിവാതകത്തിൽ ഹൈഡ്രജൻ മിശ്രിതമാക്കുന്നത് പ്രോത്സാഹിപ്പിക്കുക.
  • ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക,
  • കാർബൺ താരിഫ് നടപ്പാക്കുക.

വിതരണമേഖലയിൽ ചെയ്യേണ്ടത്

  • മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക. അതിനാവശ്യമായ നിക്ഷേപം സാധ്യമാക്കുക.
  • ഹൈഡ്രജൻ നിർമ്മാണം ഉൾപ്പെടെയുള്ള ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾക്ക് വിയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് നടപ്പാക്കുക.
  • ആവശ്യമായ ധനസഹായം ലഭ്യമാക്കുക.
  • മുൻഗണന-വായ്‌പ്പാ വിഭാഗത്തിൽ ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളെ ഉൾപ്പെടുത്തുക.