ദേശീയം
എഥനോൾ ബ്ലെൻഡിങ് ഗുണങ്ങളും വെല്ലുവിളികളും
എന്താണ് എഥനോൾ ബ്ലെൻഡിങ്?
കരിമ്പിൽ നിന്നും പഞ്ചസാര ഉണ്ടാക്കിയെടുക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമാണ് എഥനോൾ. ഇത് കൂടാതെ ചോളം, വൈക്കോൽ, മുള തുടങ്ങിയവയിൽ നിന്നും എഥനോൾ ഉത്പാദിപ്പിക്കാം. എഥനോൾ പെട്രോളിൽ കൂട്ടിച്ചർക്കുന്നതിനെയാണ് എഥനോൾ ബ്ലെൻഡിങ് എന്ന് പറയുന്നത്.
'എത്തനോൾ ബ്ലെൻഡിങ്'ന്റെ ഗുണങ്ങൾ
- വായുമലിനീകരണം കുറയ്ക്കുന്നു: കാർഷികാവശിഷ്ടങ്ങളായ വൈക്കോൽ എഥനോൾ നിർമ്മിക്കാനായി വലിയതോതിൽ ഉപയോഗിക്കപ്പെടുന്നത് കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയ്ക്കുകയും അത് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും ശൈത്യകാലങ്ങളിലെ രൂക്ഷമാകുന്ന വായുമലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- പെട്രോളിയം ഇറക്കുമതി കുറക്കാനാകുകയും അതുവഴി ഓരോ വർഷവും 4 ബില്യൺ അമേരിക്കൻ ഡോളർ ലാഭിക്കാൻ സാധിക്കുമെന്നും നീതി ആയോഗ് പറയുന്നു.
- കർഷകരുടെ വരുമാനം വർദ്ധിക്കാൻ സഹായിക്കുന്നു.
വെല്ലുവിളികൾ
- എഥനോൾ ഏറ്റവും കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാൻ സാധിക്കുക കരിമ്പിൽ നിന്നും ആണ്. എന്നാൽ കരിമ്പ് കൃഷി എന്നത് വലിയതോതിൽ ജലം ആവശ്യമായി വരുന്ന ഒന്നാണ്. കരിമ്പിൽ നിന്നും ഒരു ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാൻ ഏകദേശം 2860 ലിറ്റർ ജലം ആവശ്യമായി വരും.
- കാലാവസ്ഥാവ്യതിയാനം കാര്ഷികവിളകളിൽ നിന്നും എഥനോൾ ഉത്പാദിപ്പിക്കുന്നതിന് പ്രധാന വെല്ലുവിളിയാണ്.