ഓപ്പൺ AI ചാറ്റ് ജി .പി .ടി യുമായി ബന്ധപ്പെട്ട നോട്ട്

മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തന രീതിയെ അനുകരിച്ച് നിർമിത ബുദ്ധിയുടെ പിൻബലത്തോടെ ആർട്ടിഫിഷ്യൽ ന്യുറൽ നെറ്റ് വർക്കുകൾ തയ്യാറാക്കാനുള്ള ശ്രമം വളരെ മുൻപെ തുടങ്ങിയതാണ്. എന്നാൽ 2023 എന്ന വർഷം ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യാരംഗത്തെ അടിമുടി സ്വാധീനിക്കുകയും ഗതിമാറ്റുകയും ചെയ്തു.

എന്താണ് ജനറേറ്റീവ് AI

  • ജനറേറ്റീവ് AI എന്താണെന്ന് ലോകത്തെ പരിചയപ്പെടുത്തിയത് ചാറ്റ് ജി .പി.ടി.യാണ്.
  • എഴുത്ത്, ചിത്രങ്ങൾ , ശബ്ദം തുടങ്ങിയവ ഉൾപ്പെടെ വിവിധ തരം ഉള്ളടക്കങ്ങൾ ശൂന്യതയിൽ നിന്ന് നിർദ്ദേശങ്ങൾക്കനുസരിച്ച് നിർമ്മിക്കാൻ കഴിയുന്ന ഒരു തരം ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സാങ്കേതികവിദ്യയാണ് ജനറേറ്റീവ് എ .ഐ .
  • ഡിസംബറിലാണ്‌ ഓപ്പൺ എ.ഐ യുടെ ഭാഷ മോഡലുകളെ വെല്ലുവിളിച്ചുകൊണ്ട് ഗൂഗിൾ ജെമിനി എന്ന പേരിൽ പുതിയ എ .ഐ മോഡൽ അവതരിപ്പിച്ചത്.ഒപ്പം ഇലോൺ മസ്കിന്റെ ഗ്രോക് എന്ന എ .ഐ മോഡലും അവതരിപ്പിക്കപ്പെട്ടു.

അനുബന്ധ വിവരങ്ങൾ

ആർറ്റിഫിറ്റിഷ്യൽ ഇന്റലിജൻസിന് വിവിധ തരത്തിലുള്ള പ്രയോഗങ്ങളും പോരായ്മകളുമുണ്ട്.

മെച്ചപ്പെട്ട കൃത്യത, നൂതന കണ്ടെത്തലുകൾ, ബഹിരാകാശ ഗവേഷണ രംഗത്തെ സാധ്യതകൾ തിരയൽ, ഉയർന്ന ഉത്പാദന ക്ഷമത തുടങ്ങിയവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോജനങ്ങളാണ്.

മനുഷ്യരുടെ തൊഴിൽനഷ്ടം, ധാർമിക പ്രശ്നങ്ങൾ, സുരക്ഷാ അപകടങ്ങൾ, അമിത ആശ്രയത്വം, തുടങ്ങിയവയാണ് AI യുടെ പോരായ്മകൾ.