വിദേശകാര്യമന്ത്രി എസ് ജയശങ്കർ റഷ്യ സന്ദർശിച്ചതുമായിബന്ധപ്പെട്ട വിവര്ങ്ങൾ
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ റഷ്യ സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വാർഷിക ഉച്ചകോടിക്കായി 2024 ൽ മോസ്കൊ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യൻ മേധാവി പുടിൻ ക്ഷണിച്ചിട്ടുണ്ട്.
ഇൻഡോ-പസഫിക്, ഗാസ സാഹചര്യം , അഫ്ഘാനിസ്ഥാൻ, ബ്രിക്‌സ് , മധ്യേഷ്യ , ജി 20 തുടങ്ങിയ സമകാലിക വിഷയങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.
ഇന്ത്യയിലേക്കുള്ള ഹൈഡ്രോകാർബണുകളുടെ കയറ്റുമതി വിപുലീകരിക്കുന്നതിനും ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗത്തിലും, മരുന്നുകൾ , ഫാർമസ്യുട്ടിക്കൽ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണം സംബന്ധിച്ച കരാറുകളിൽ ഒപ്പുവെച്ചു.
പാശ്ചാത്യ ഉപരോധങ്ങൾ കാരണം എണ്ണ കയറ്റുമതി കുറഞ്ഞതിനാൽ എണ്ണ വിപണിയെന്ന നിലയിൽ റഷ്യയ്ക്ക് ഇന്ത്യ നിർണായകമാണ്. കൂടംകുളം ആണവോർജ്ജ പദ്ധതിയിൽ കൂടുതൽ സഹകരണത്തിനായി രണ്ട് പ്രധാന ഭേദഗതികൾ ഒപ്പുവെച്ചു.
ബഹിരാകാശ പരിപാടികൾ, റോക്കറ്റ് എൻജിനുകൾ, സാറ്റലൈറ് നാവിഗേഷൻ സംവിധാനങ്ങൾ, സൈനിക ഹാർഡ്‌വെയർ എന്നിവയിലെ സഹകരണം.
മേക് -ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ സൈനിക ഉപകരണങ്ങൾ നിർമ്മിക്കൽ, നൂതന ആയുധങ്ങളുടെ സംയുക്ത ഉത്പാദനം.
ഇന്റർനാഷണൽ നോർത്ത് - സൗത്ത് ട്രാൻസ്‌പോർട്ട് കൊറിഡോർ (INSTC), ചെന്നൈ വ്ളാഡിവോസ്റ്റോക്ക് മാരിടൈം കൊറിഡോർ, നോർത്തേൺ പോളാർ റൂട്ട് എന്നിങ്ങനെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള കണക്റ്റിവിറ്റി വിഷയങ്ങൾ ചർച്ച ചെയ്തു.
യു.എസുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനൊപ്പം തന്നെ റഷ്യയുമായുള്ള വർധിച്ചുവരുന്ന പങ്കാളിത്തം ഇന്ത്യയുടെ നയതന്ത്ര മികവായി കണക്കാക്കാം.
അനുബന്ധവിവരങ്ങൾ
യുക്രൈൻ - റഷ്യ വിഷയത്തിൽ രാജ്യതാല്പര്യവും രാഷ്ട്രീയ നൈതികതയും ഒരുമിച്ച് കൊണ്ടുപോവാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇന്ത്യയുടെ 46 % പ്രതിരോധ സാമഗ്രികൾ റഷ്യയിൽ നിന്നുമാണ്. മാത്രമല്ല ചൈന ഒരു പ്രധാന എതിരാളിയായി നിലനിൽക്കുന്നിടത്തോളം റഷ്യയുമായുള്ള ബന്ധം വളരെ വിലയേറിയതാണ്.
പുതിയ ലോകക്രമത്തിൽ സ്ഥാനം നേടാനായി മത്സരിക്കുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. പാകിസ്ഥാൻ കൂടുതലായി ഇവരുമായി അടുത്താൽ ഇന്ത്യയുടെ പ്രാധാന്യം കുറയും. ഈ അവസരത്തിൽ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം വളരെ സന്ദർഭോചിതമാണ്.