കടുവകളുടെ മരണവുമായി ബന്ധപ്പെട്ട് ഡൗൺ ടു എർത്ത് മാഗസിനിൽ വന്ന വാർത്താക്കുറിപ്പ്.
Wildlife Protection Society of India (WPSI) എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ഇന്ത്യയിൽ കടുവകളുടെ മരണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കടുവകൾ മരണപ്പെട്ടത്. മൊത്തം 52 മരണങ്ങൾ.
ഇന്ത്യയിലെ മുൻനിര കടുവ സംസ്ഥാനമായ മധ്യ പ്രദേശിൽ 45 മരണങ്ങളുണ്ടായി.
മൊത്തത്തിൽ ഇന്ത്യയിൽ കടുവകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും വിഷയത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.
55 കടുവകൾ വേട്ടയാടൽ മൂലം മരണപ്പെട്ടത്, ശക്തമായ വേട്ടയാടൽ വിരുദ്ധ നടപടികളുടെ ആവശ്യകത കാണിക്കുന്നു.
സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും സർക്കാർ ഏജൻസികൾ, സംരക്ഷകർ, കമ്മ്യൂണിറ്റികൾ എന്നിവർ തമ്മിലുള്ള സഹകരണത്തിലൂടെയും ശക്തമായ വേട്ടയാടൽ വിരുദ്ധ ശൃംഖല സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കണം. കടുവകളുടെ മരണത്തിന്റെ സ്വാഭാവിക കാരണങ്ങളെകുറിച്ചുള്ള ഗവേഷണത്തിനായി വിഭവങ്ങൾ അനുവദിക്കുക,നിരീക്ഷണം മെച്ചപ്പെടുത്തുക തുടങ്ങുയവയിലൂടെ കടുവകളുടെ മരണം കുറയ്ക്കാവുന്നതാണ്.