കാലാവസ്ഥാവ്യതിയാനം രൂക്ഷം - Source: The Hindu

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിമുതൽ ആഗോള താപം വലിയരീതിയിൽ ഉയരാൻ തുടങ്ങുകയുണ്ടായി. 'നാസ'യുടെ കണക്കുകൾ പ്രകാരം ഫോസിൽ ഇന്ധനങ്ങൾ വ്യാപകമായ തോതിൽ കത്തിക്കാൻ തുടങ്ങിയതും, വാണിജ്യാടിസ്ഥാനത്തിൽ മൃഗവളർത്തൽ വ്യാപകമായതും വനനശീകരണവും ആണ് ആഗോളതാപനം വലിയതോതിൽ വർധിക്കാൻ ഇടയാഖ്യാതി. ഇത് വലിയതോതിലുള്ള കാലാവസ്ഥാവ്യതിയാനത്തിലേക്ക് നയിക്കുകയും ചെയ്തു.

ഉദാഹരണത്തിന് അവസാനത്തെ ഐസ്-ഏജ്'ൽ പ്രകൃതിദത്തമായി തന്നെ പുറംതള്ളപ്പെട്ടിരുന്ന കാർബൺ ഡയോക്‌സൈഡിനെക്കാൾ 250 മടങ്ങ് അധികവേഗത്തിലാണ് ഇപ്പോൾ മനുഷ്യന്റെ പ്രവൃത്തികൾ കാരണം കാർബൺ ഡയോക്‌സൈഡ് പുറംതള്ളപ്പെടുന്നത്. കാർബൺ ഡയോക്‌സൈഡ് ഉൾപ്പടെയുള്ള ഇത്തരം ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ വർദ്ധിച്ചതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ശരാശരി 1 ഡിഗ്രി സെൽഷ്യസ് ആണ് ആഗോളതാപനം വർദ്ധിച്ചത്. ഇതെല്ലം ധ്രുവങ്ങളിലെ മഞ്ഞുപാളികൾ വലിയതോതിൽ ഉരുകുന്നതിലേക്കും അത് കടൽജലനിരപ്പ് ഉയരുന്നതിലേക്കും നയിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഏകദേശം 8 ഇഞ്ചോളമാണ് കടൽ നിരപ്പ് ഉയർന്നത്. മാത്രമല്ല കടൽ നിരപ്പ് ഉയരുന്നതിന്റെ തോത് കഴിഞ്ഞ പതിറ്റാണ്ടിൽ ഇരട്ടിക്കുകയും ചെയ്തു. ഓരോ വർഷവും ഇതിന്റെ തോത് ഉയരുകയാണ്.

Carbon Dioxide