കോവിഡ് 19 കാലത്തെ ഭക്ഷ്യസുരക്ഷയും നിലവിലെ വെല്ലുവിളികളും. Source: Indian Express

കോവിഡ് മഹാമാരിയുടെ കാലഘട്ടം രാജ്യത്തെ കർഷകരെ സംബന്ധിച്ചിടത്തോളം അത്രക്കും മോശമായ കാലമായിരുന്നില്ല. മഹാമാരിയും തുടർന്നുണ്ടായ അടച്ചിടലും രാജ്യത്തെ കർഷകരെ സാരമായി ബാധിച്ചില്ല എന്നാണ് കണക്കുകൾ പറയുന്നത്. അവ:

  • കാർഷിക മേഖല ഒഴികെയുള്ള മേഖലകൾ ഈ കാലയളവിൽ വളർച്ചക്കുറവ് രേഖപ്പെടുത്തിയപ്പോൾ കാർഷികമേഖല മാത്രമാണ് ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയത്. 2020-21 കാലയളവിൽ രാജ്യത്തിൻറെ മൊത്തം സമ്പത്ത്‌വ്യവസ്ഥ 4.8 ശതമാനം വളർച്ചക്കുറവ് രേഖപ്പെടുത്തിയപ്പോൾ കാർഷിക മേഖല 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി.
  • 2019 മുതൽ 2022 വരെയുള്ള കാലയളവിൽ മറ്റുമേഖലകളിൽ ഏകദേശം 15 മില്യൺ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഇതേ കാലയളവിൽ കാർഷിക മേഖലയിൽ 11 മില്യൺ അധിക തൊഴിൽ സൃഷ്ടിക്കപ്പെട്ടു.

മഹാമാരിയുടെ കാലഘട്ടത്തിലെ പൊതുവിതരണസംവിധാനത്തിന്റെ പ്രവർത്തനം.

  • മഹാമാരിക്കിടയിലും മെച്ചപ്പെട്ട രീതിയിൽ പൊതുവിതരണസംവീധാനം പ്രവർത്തിച്ചത് രാജ്യത്തെ പാവപ്പെട്ടവർക്ക് ഏറെ ആശ്വാസകരമായി മാറിയിരുന്നു.
  • 2020 -21 കാലയളവിൽ 92.9 മില്യൺ ടണ്ണും 2021 -22 കാലയളവിൽ 105.6 മില്യൺ ടണ്ണും ഗോതമ്പും അരിയും പൊതുവിതരണസംവീധാനം വഴി വിതരണം ചെയ്യപ്പെട്ടു. ഇത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ഏഴ് വർഷത്തെ ശരാശരിവിതരണം ചെയ്യപ്പെട്ടതിനേക്കാൾ അധികമാണ്.
  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവർക്ക് ഈ നിയമപ്രകാരം ലഭ്യമാകുന്ന ഭക്ഷ്യധാന്യം കൂടാതെ 5 കിലോഗ്രാം അധികം ഭക്ഷ്യധാന്യം സൗജന്യമായും പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കി.

ഭക്ഷ്യ സുരക്ഷക്കുള്ള നിലവിലെ വെല്ലുവിളികൾ

  • കാലാവസ്ഥാവ്യതിയാനം ഉത്‌പദാനത്തെ ബാധിക്കുന്നു.
  • അമിതോത്പാദനം ദോഷകരമാകുന്നു.
  • വളത്തിന്റെ ദൗർലഭ്യതയും വിലക്കയറ്റവും
  • ഭക്ഷ്യവിലകയറ്റം