ദേശീയം
കൽക്കരി ക്ഷാമം എന്തുകൊണ്ട് ? - Source: Indian Express
രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഒരു വർഷത്തിനിടെ കൽക്കരിക്ഷാമം ഉണ്ടാകുന്നത്. ഇതോടെ വൈദ്യുതി ഉത്പാദനം കുറയുകയും പല സംസ്ഥാനങ്ങളും തങ്ങളുടെ വ്യവസായസ്ഥാപനങ്ങളോട് പ്രവർത്തനം കുറക്കാൻ ആവശ്യപ്പെടുകയുമുണ്ടായി. കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ അടച്ചിടൽ അവസാനിച്ചതോടെ രാജ്യത്ത് ഡിമാൻഡ്-സപ്പ്ളൈ മിസ്മാച്ച് വലിയരീതിയിൽ വർദ്ധിക്കുകയുണ്ടായി. പ്രത്യേകിച്ച് കൽക്കരിയുടെ കാര്യത്തിൽ.
എന്തുകൊണ്ട് കൽക്കരി ക്ഷാമം?
- റഷ്യ-യുക്രൈൻ യുദ്ധം കൽക്കരിക്ഷാമം വർദ്ധിക്കുന്നതിന് ഒരു കാരണമായി മാറി. കൽക്കരി ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം ആണ് വർദ്ധനവുണ്ടായത്. ഇത് കൽക്കരി ഇറക്കുമതിയെ ബാധിക്കുകയും വിലവർദ്ധനവിന് കാരണമാകുകയും ചെയ്തു.
- അടച്ചിടൽ അവസാനിക്കുകയും ഒപ്പം ചൂടേറിയ മാർച്ച് മാസം എത്തുകയും ചെയ്തതോടെ രാജ്യത്ത് വൈദ്യുതിയുടെ ആവശ്യകത വലിയതോതിൽ വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായതിനേക്കാൾ 13 ശതമാനം അധികം ആവശ്യകതയാണ് ഈ മാർച്ച് മാസത്തിൽ ഉണ്ടായത്. വൈദ്യുതിയുടെ ആവശ്യകത സ്വാഭാവികമായും കൽക്കരിയുടെ ആവശ്യകത വർദ്ധിക്കുന്നതിലേക്ക് നയിച്ചു.
- കഴിഞ്ഞ ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ കൽക്കരിപ്പാടങ്ങൾ ഉള്ള സ്ഥലങ്ങളിൽ ഉണ്ടായ മഴ ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചു.
പരിഹാരങ്ങൾ
- രാജ്യത്തെ കൽക്കരി അടിസ്ഥാനമാക്കിയുള്ള പവർ പ്ലാന്റുകൾക്ക് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിക്കണം. രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനത്തോളം നടക്കുന്നത് കൽക്കരി അടിസ്ഥാനമാക്കിയുള്ള പവർ പ്ലാന്റുകളിൽ ആണ്. ഇതിൽ കാര്യക്ഷമത കുറഞ്ഞ പഴയ പ്ലാന്റുകൾക്കാണ് പലപ്പോഴും കൂടുതൽ കൽക്കരി നീക്കിവെക്കപ്പെടുന്നത്. കൂടുതൽ ഉത്പാദനക്ഷമതയുള്ള പുതിയ പ്ലാന്റുകൾക്ക് കൂടുതൽ കൽക്കരി ലഭ്യമാക്കുന്ന തരത്തിൽ പവർ പർച്ചേസ് കരാറുകൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്.
- രാജ്യത്തെ വൈദ്യുതി വിതരണകമ്പനികൾ കൂടുതൽ ഫലപ്രദമായി വൈദ്യുതിയുടെ ആവശ്യകതയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണക്കുകൂട്ടപ്പെടേണ്ടതുണ്ട്. ആവശ്യകത ദീർഘകാലയളവിലും ഇടത്തരം കാലയളവിലും ആയി പ്രവചിക്കാനാവശ്യമായ ആധുനിക സംവീധാനങ്ങൾ രാജ്യത്തുണ്ട്. എന്നാൽ ഏതാനും വിതരണകമ്പനികൾ മാത്രമാണ് ഇത്തരം കണക്കുകൂട്ടലിൽ അടിസ്ഥാനത്തിൽ ഊർജോത്പാദനത്തിനായി കൽക്കരി സംഭരിക്കാൻ തയ്യാറാകുന്നത്.
- വൈദ്യുതി വിതരണകമ്പനികളുടെ നഷ്ടം നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണം. വലിയതോതിലുള്ള നഷ്ടം വിതരണകമ്പനികളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നു. ഇത് അവരെ നഷ്ടത്തിലേക്ക് നയിക്കുകയും അത് കൽക്കരിവിതരണകമ്പനികൾക്ക് യഥാസമയം പണം നൽകാൻ വിതരണകമ്പനികൾക്ക് സാധിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ആവശ്യത്തിന് കൽക്കരി നല്കാൻ കോൾ ഇന്ത്യ പോലുള്ള കമ്പനികൾ മടിക്കുന്നു.