കൽക്കരി ക്ഷാമം, Source: The Hindu and Business Line

രാജ്യത്ത് വീണ്ടും കൽക്കരിക്ഷാമം പ്രശ്‌നമാകുന്നു. രാജ്യത്തെ നൂറിലധികം താപവൈദ്യുതനിലയങ്ങളിൽ ആവശ്യമുള്ള കൽക്കരി, മൊത്തം സംഭരണത്തിന്റെ സംഭരണത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമാണുള്ളത്.

രാജ്യത്തെ ഊർജ്ജോദ്പാദനത്തെ ഇത് സാരമായി ബാധിക്കുകയാണ്.

ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് വൈദ്യതിക്ഷാമത്തിലേക്ക് നയിക്കുന്നു.

എന്തുകൊണ്ട് കൽക്കരി ക്ഷാമം നേരിടുന്നു?

  • രാജ്യത്ത് കൽക്കരി ക്ഷാമം എല്ലാ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മഹാമാരി കാരണം വിതരണശ്രിംഖലയിലെ ഉണ്ടായ പ്രശ്നം നിലവിലെ പ്രധാന കാരണമായി കാണാം.
  • മഴ കാരണം ഉദ്പാദനത്തിലും വിതരണത്തിലും കുറവുണ്ടായി.
  • ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും വകുപ്പുകളുടെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന്റെ അഭാവം.
  • ആസൂത്രണത്തിലെ വീഴ്ച.

സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പരിഹാരശ്രമങ്ങൾ

  • കൽക്കരിക്ഷാമം ഫലപ്രദമായി നേരിടാനായി സർക്കാർ പുതുക്കിയ കൽക്കരി സംഭരണ ചട്ടങ്ങൾ പുറത്തിറക്കി. അതുപ്രകാരം വൈദ്യുതി ഉദ്പാദന കേന്ദ്രങ്ങൾ എല്ലായിപ്പോഴും ആവശ്യമുള്ള കൽക്കരി സംഭരിച്ചുവെക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഇറക്കുമതിയെ ആശ്രയിക്കാം.
  • താപവൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം ആവശ്യത്തിന് സാധ്യമാക്കാനായി ഒരു ഇന്റർ-മിനിസ്റ്റീരിയൽ സബ്-ഗ്രൂപ്പ് ഉണ്ടാക്കി.