ദേശീയം
ഗവേഷണമേഖലയിലെ ലിംഗവിവേചനം
ഉന്നതവിദ്യാഭ്യാസ മേഖലയിലും ഗവേഷണ മേഖലയിലും രാജ്യത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ഈ സാഹചര്യത്തിന് മാറ്റങ്ങൾ വന്നെങ്കിലും ഈ വിഷയത്തിൽ എത്രത്തോളം പുരോഗതി കൈവരിക്കാൻ സാധിച്ചു എന്നത് ചോദ്യചിഹ്നമാണ്.
വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ
ഉന്നതവിദ്യാഭ്യാസമേഖലയിലും ഗവേഷണ മേഖലയിലും സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് സ്ത്രീകൾക്ക് ഇൻസെന്റീവ് നല്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
- ജെണ്ടർ അഡ്വാൻസ്‌മെന്റ് ഫോർ ട്രാൻസ്‍ഫോമിങ് ഇന്സ്ടിട്യൂഷൻസ് ( G A T I )
- നോളജ് ഇൻവോൾവ്മെന്റ് ഇൻ റിസർച്ച് അഡ്വാൻസ്‌മെന്റ് ത്രൂ നർച്ചറിങ് ( KIRAN )
ഇത്തരത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും ഗവേഷണമേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നതാണ് സാഹചര്യം.
- യുനെസ്‌കോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലെ ഗവേഷണ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 14 ശതമാനം മാത്രമാണ്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എങ്കിലും ഇത് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറഞ്ഞ നിലക്കല്ല. ഉദാഹരണത്തിന് ജപ്പാനിൽ ഇത് 16 ശതമാനമാണ്. അമേരിക്കയിൽ 27 ശതമാനവും.
- ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലയിലെ ഗവേഷണസ്ഥാപനങ്ങളിലെ പ്രൊഫെസ്സർമാരുടെ എണ്ണം പരിശോദിക്കുമ്പോൾ ഇന്ത്യയിൽ ഇത്തരം സ്ഥാപനങ്ങളിലെ മൊത്തം പ്രൊഫസർമാരുടെ 20 ശതമാനം മാത്രമാണ് സ്ത്രീകൾ.