ചെങ്കടലാക്രമണവുമായി ബന്ധപ്പെട്ടു ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്തയുടെ പ്രസക്ത ഭാഗങ്ങൾ.

മെഡിറ്ററേനിയൻ കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന നിർണായക വ്യാപാര പാതയായ ചെങ്കടലിലൂടെ (Red Sea ) കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ സമീപകാലത്ത് നിരവധി ആക്രമണങ്ങൾ നടന്നു.ഇത് ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചു.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് യമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ ഹൂതി വിഭാഗക്കാർ നടത്തുന്നതാണ് ഈ ആക്രമണങ്ങൾ.

"operation prosperity guardian"

കപ്പലുകളുടെ സുരക്ഷിദമായ സഞ്ചാരത്തെ സഹായിക്കുന്നതിനായി അമേരിക്ക "operation prosperity guardian" എന്ന സംയുക്ത സമുദ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ പല രാജ്യങ്ങളും ഇതിൽ പ്രതിജ്ഞാബന്ധരായിട്ടില്ല .

തുടക്കത്തിൽ യു.കെ, ബഹറിൻ ,കാനഡ,ഫ്രാൻസ്,ഇറ്റലി,നെതെർലാൻഡ് ,നോർവേ,സെയ്‌ഷെൽസ്,സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഈ ഓപ്പറേഷനിൽ പങ്കാളികളാകും എന്ന് പറഞ്ഞിരുന്നെങ്കിലും ഓസ്‌ട്രേലിയ,ജപ്പാൻ തുടങ്ങിയ പ്രധാന സഖ്യകക്ഷികളൊന്നും ഇതിൽ പങ്കാളികളായിട്ടില്ല.

സമീപ വർഷങ്ങളിൽ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ പല രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ടെങ്കിലും ഗാസയ്ക്കു എതിരായ തുടർച്ചയായ സൈനിക നടപടിയെ മനുഷ്യാവകാശ വീക്ഷണകോണിൽ നിന്നും ഈ രാജ്യങ്ങളെല്ലാം എതിർക്കുന്നു.