ഛത്തീസ്ഗഡ് പെസ നിയമം നടപ്പിലാക്കുന്നു.

പഞ്ചായത്ത് എക്സ്ടെൻഷൻ റ്റു ഷെഡ്യൂൾഡ് ഏരിയ (പെസ) നിയമം

  • 1992 ലെ 73 മത് ഭരണഘടനാ ഭേദഗതി രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാസാധുതയും ഒപ്പം ഏകീകൃത സ്വഭാവവും നൽകുകയുണ്ടായി.
  • എങ്കിലും ഈ നിയമം രാജ്യത്തെ പട്ടിക ജാതി/ പട്ടിക വർഗ്ഗ മേഖലകളിൽ ബാധകമായിരുന്നില്ല.
  • പിന്നീട് 1996 ലെ പഞ്ചായത്ത് എക്സ്ടെൻഷൻ റ്റു ഷെഡ്യൂൾഡ് ഏരിയ (പെസ) നിയമത്തിലൂടെ ത്രിതല പഞ്ചായത്ത് സംവിധാനം പട്ടിക ജാതി/ പട്ടിക വർഗ്ഗ മേഖലകളിലും ബാധകമാക്കാനുള്ള അധികാരം സർക്കാരിന് നൽകപ്പെട്ടു.
  • പെസ വളരെ വലിയ അധികാരം ഗ്രാമ സഭക്ക് നൽകുന്നു. അവ :
    • ഭൂമി ഏറ്റെടുക്കുന്നതിന് ഗ്രാമ സഭയുമായുള്ള കൂടിയാലോചന നിർബന്ധമാണ്.
    • പ്രാദേശിക തർക്ക പരിഹാരം
    • ഗ്രാമീണ വിപണിയുടെ നടത്തിപ്പ്
    • ഭൂമിയുടെ അന്യവത്കരണം തടയുക
    • പരമ്പരാഗതമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുക.
    • ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം