സംസ്ഥാനങ്ങളുടെ ധനകാര്യത്തിൽ ധനകാര്യകമ്മീഷൻ്റെ പങ്കിനെ കുറിച്ച് ബിസിനസ് ലൈൻ പത്രത്തിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയുള്ള നോട്ട്

കേന്ദ്രനികുതികളും ഗ്രാൻഡുകളും സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നതിന് ശുപാർശചെയ്യുവാനായി 16ാ൦ ധനകാര്യകമ്മീഷൻ രൂപീകരിക്കാൻ പോവുന്നു. "സംസ്ഥാന ധനകാര്യം ബജറ്റുകളെക്കുറിച്ചുള്ള ഒരു പഠനം" എന്ന RBI പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പെൻഷൻ പദ്ധതിയെക്കുറിച്ചും സുസ്ഥിരമല്ലത്ത സബ്‌സിഡികളെ പറ്റിയും സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ് സാമ്പത്തികസാഹചര്യങ്ങൾ പരിഗണിക്കാതെ പല സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നത്.

ജനകീയ സൗജന്യവാഗ്ദാനങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യകതകൾ

  • സാമ്പത്തിക അസന്തുലിതാവസ്ഥ:- 2014 നും 2022-നും ഇടയിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ശരാശരി കടം GDP യുടെ 22.2 % ത്തിൽ നിന്നും 34 % മായി വർധിച്ചു.മാത്രമല്ല സംസ്ഥാനങ്ങളുടെ സംയോജിത ധനകമ്മി കൂടിവരുന്നു.
  • നിക്ഷേപം കുറയുന്നു :- വില നിയന്ത്രണങ്ങൾ, സംരക്ഷണ നടപടികൾ പോലുള്ള ജനകീയ നയങ്ങൾ മൂലം വിദേശനിക്ഷേപത്തിൻ്റെ വരവ് മുൻ വർഷങ്ങളേക്കാൾ കുറഞ്ഞു.
  • ജനകീയ നയങ്ങൾ കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല
  • വില നിയന്ത്രണം ഉൽപ്പാദനത്തെ നിരുത്സാഹപ്പെടുത്തുകയും ക്ഷാമത്തിലേക്ക് നയിക്കുകയും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയുന്നു.
  • അഴിമതിയിൽ വർദ്ധനവ് : ജനകീയ നയപ്രഖ്യാപനങ്ങൾ പാർട്ടികൾക്കുള്ളിൽ അഴിമതി വർദ്ധിപ്പിക്കുന്നതിന് കാരണമാവുന്നു. Transparency International എന്ന നോൺ - പ്രോഫിറ്റ് ഓർഗനൈസേഷന്റെ കണക്കു പ്രകാരം അഴിമതി പെർസെപ്ഷൻ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 80 - ൽ നിന്നും 85 ലേക്ക് താഴ്ന്നിട്ടുണ്ട്.

ഇത്തരം പോപ്പുലിസ്റ് നയങ്ങളെ തടയാൻ ധനകാര്യ കമ്മീഷന് എന്തൊക്കെ ചെയ്യാം?

  • പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങൾ : മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക സൂചകങ്ങൾ തുടങ്ങിയവ അനുസരിച്ചു നല്ല ഫലങ്ങൾ കാണിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് ഉത്തരവാദഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാല വികസനത്തിന് മുതല്കൂട്ടാവാത്ത ജനകീയ നടപടികളെ നിരുത്സാഹപ്പെടുത്തുന്നതിനും സഹായകരമാവുന്നു.
  • സംസ്ഥാനസർക്കാരുകളുടെ പദ്ധതികളെ ജനകീയവും അല്ലാത്തതും (populist / non -populist) എന്ന രീതിയിൽ വർഗ്ഗീകരണം നടത്താം. വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ പരിശോധിച്ച് പോപ്പുലിസ്റ് പദ്ധതികൾക്കുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ശുപാർശ ചെയ്യാം.
  • പൊതുജന അവബോധം: സൗജന്യങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കാൻ ധനകാര്യകമ്മീഷന് ശ്രമിക്കാം. സൗജന്യങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക വളർച്ചയിലെ ദീർഘകാല ആഘാതവും ഉയർത്തിക്കാണിക്കുന്നതിലൂടെ, ഉത്തരവാദിത്തമുള്ള ധനനയങ്ങൾ സ്വീകരിക്കാൻ രാഷ്ട്രീയപാർട്ടികളിൽ സമ്മർദ്ദം ചെലുത്താം.
  • ജനകീയ ചെലവുകൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സമവായം വെല്ലുവിളിയാകുമെങ്കിലും, ചർച്ചകൾ നടത്തുന്നതിൽ ധനകാര്യ കമ്മീഷന് ഒരു മധ്യസ്ഥനും സഹായിയുമായി പ്രവർത്തിക്കാം.
  • സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം വർദ്ധിപ്പിക്കാൻ ധനകാര്യകമ്മീഷന് സാധിക്കും.· ഒരു സംസ്ഥാനം പോപ്പുലിസ്റ്റ് നയങ്ങൾ മാത്രം പിന്തുടരുകയും
  • ഒരു സംസ്ഥാനം പോപ്പുലിസ്റ്റ് നയങ്ങൾ മാത്രം പിന്തുടരുകയും ഫണ്ടില്ലാതെ കടമെടുക്കുകയും ചെയ്താൽ അതിൻ്റെ പ്രത്യാഘാതം നേരിടുന്നത് ആ സംസ്ഥാനത്തിലെ ജനങ്ങളായിരിക്കും.