അന്തർ ദേശീയം
ജപ്പാനിൽ ഉണ്ടായ സുനാമിയുമായി ബന്ധപ്പെട്ട നോട്ട്
പടിഞ്ഞാറൻ ജപ്പാനിലെ ഇഷ്കിവയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും നിരവധി പേർ മരിച്ചു.
ഇതിനെ തുടർന്ന് ഇന്ത്യയിലും ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് സുനാമി ഭീക്ഷണി ഇല്ലെന്ന് ഇന്ത്യൻ സുനാമി മുൻകൂർ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
സുനാമി
ഭൂകമ്പങ്ങൾ അല്ലെങ്കിൽ സമുദ്രത്തിനടിയിലെ അഗ്‌നി പർവത സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന ഭീമാകാരമായ തിരമാലകളാണ് സുനാമി. സുനാമിയുടെ രൂപീകരണം സമുദ്രത്തിൻ്റെ അടിത്തട്ടിൻ്റെ ആകൃതി, ഭൂകമ്പത്തിൻ്റെ ദിശ തുടങ്ങിയ ഘടങ്ങൾ ആശ്രയിച്ചിരിക്കും.
സുനാമിയുടെ കാരണങ്ങൾ
- ഭൂകമ്പം - സമുദ്രത്തിനടിയിൽ ഒരു ഭൂകമ്പം ഉണ്ടാകുമ്പോൾ, സമുദ്രത്തിൻ്റെ അടിത്തട്ടിലെ ഒരു വലിയ ഭാഗം മുകളിലേക്കോ താഴേക്കോ നീങ്ങും ഇത് ജലത്തിൻ്റെ സ്ഥാനചലനത്തിന് കാരണമാവുകയും സുനാമി തിരമാലകൾ ഉണ്ടാവുകയും ചെയുന്നു.
- അഗ്നിപർവതസ്ഫോടനം :- സമുദ്രത്തിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചാൽ അഗ്നിപർവതത്തിൽ നിന്നും ഒഴുകുന്ന ലാവ ചുറ്റുമുള്ള ജലത്തിന് സ്ഥാനമാറ്റം ഉണ്ടാക്കുന്നു.
സുനാമിയുടെ അനന്തരഫലങ്ങൾ
- സുനാമികൾ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളിൽ ജീവഹാനി ഉണ്ടാക്കും. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പലായനം ചെയ്യാനോ മാറ്റിപ്പാർക്കാനോ നിർബന്ധിതരാകുന്നു. ഇത് വിഭവദൗർലഭ്യത്തിനും കാരണമാവുന്നു.
- സുനാമികൾ റോഡുകൾ,പാലങ്ങൾ തുറമുഖങ്ങൾ തുടങ്ങിയ നിർണ്ണായക അടിസ്ഥാനസൗകര്യങ്ങൾക്ക് നാശം വരുത്തുന്നു.
- ഗതാഗതവും ആശയവിനിമയ ശ്രംഖലകളും തടസ്സംപ്പെടുന്നു.
ജപ്പാന്റെ പ്രത്യേകത
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ ടെക്റ്റോണിക് ബെൽറ്റായ "പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.