ജാതി-വേർതിരിവുകൾ സാമ്പത്തിക വളർച്ചക്ക് തടസ്സമാകുന്നു. Source: ‘The Hindu’

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നമാണ് തൊഴിൽസൃഷ്ടിയില്ലാത്ത സാമ്പത്തിക വളർച്ച എന്ന സാഹചര്യം. ഈ സാഹചര്യം സ്വാഭാവികമായും ദാരിദ്ര്യം വർദ്ധിക്കുന്നതിലേക്കും ഗ്രാമീണമേഖലയിലെ അതൃപ്തിയിലേക്കും നയിക്കുകയാണ്. ആവശ്യത്തിന് തൊഴിൽ സൃഷ്ടിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടും ഉള്ള വളർച്ച എന്നത് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ജാതി അടിസ്ഥാനത്തിൽ നിലനിൽക്കുന്ന വേർതിരിവുകൾ ഇവിടെ പ്രധാന പ്രശ്നമായി മാറുന്നുണ്ട്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിലേക്ക് എല്ലാ ജാതിവിഭാഗങ്ങളെയും ഉൾക്കൊള്ളിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ഇവിടെ ആവശ്യമായി മാറുകയാണ്.

ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ എങ്ങനെയാണ് സാമ്പത്തിക വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നത്?

  • ജാതി അടിസ്ഥാനത്തിൽ കല്പിക്കപ്പെടുന്ന പല അയോഗ്യതകൾ പല ജാതി വിഭാഗത്തിൽപ്പെട്ടവരെയും പല തൊഴിൽ മേഖലകളിൽ നിന്നും തൊഴിലുകളിൽ നിന്നും അകറ്റി നിർത്തപ്പെടുന്ന സാഹചര്യം ഉണ്ട്.
  • ഉയർന്ന ജാതി വിഭാഗങ്ങളിൽ മാത്രം ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെടുന്നത് മറ്റു ജാതി വിഭാഗങ്ങളിൽ മൂലധന വളർച്ചക്ക് തടസ്സമാകുകയും അത് അവരുടെ സംരംഭകത്വത്തെ തടയുകയും ചെയ്യുന്നു.
  • ഭൂപരിഷ്കരണത്തിന്റെ ഗുണലഭ്യതയിൽ നിന്നും രാജ്യത്തെ പല മേഖലകളിലും താഴ്ന്ന ജാതിയിപ്പെട്ടവർ മാറ്റി നിർത്തപ്പെട്ടു.
  • ചില വ്യവസായ മേഖലകൾ ഏതാനും ജാതി വിഭാഗങ്ങളുടെ മാത്രം നിയന്ത്രത്തിൽ ആകുന്ന സാഹചര്യം നിലനിൽക്കുകയും അത് മറ്റു ജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അതേ മേഖലകളിൽ സംരഭകരാകുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.

സാമ്പത്തിക വളർച്ചയിൽ ജാതി-വേർതിരിവ് ഇല്ലാതാക്കാനുള്ള നടപടികൾ

  • ഭരണഘടനയിലെ വകുപ്പുകൾ : ഭരണഘടനയിലെ വകുപ്പ് 15 പ്രകാരം ജാതി,മതം,വർഗ്ഗം,ജനനസ്ഥലം എന്നിവയുടെമാത്രം അടിസ്ഥാനത്തിൽ ഭരണകൂടം ജനങ്ങളെ വേർതിരിക്കുന്നത് തടയുന്നു.
  • ഭൂപരിഷ്കരണം: ഭൂപരിഷ്കരണ നിയമങ്ങൾ രാജ്യത്തെ പൗരന്മാർക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ അളവിന് നിയന്ത്രണം വെക്കുകയും അതിൽ കൂടുതൽ ഭൂമിയുള്ളവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകുകയും ചെയ്യുന്നു.
  • പ്രധാനമന്ത്രി മുദ്ര യോജന: ചെറുകിടവ്യവസായങ്ങൾക്ക് ഈ പദ്ധതി വഴി വായ്പ്പ ലഭ്യമാക്കുന്നു. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവർക്ക് പദ്ധതി ഗുണകരമായി മാറി.