യു.എസ് പ്രസിഡണ്ട് ജോ ബൈഡനും ചൈനീസ് പ്രസിഡണ്ട് ഷിജിൻപിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ പറ്റി ദി ഹിന്ദു പത്രത്തിൽ വന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ
(GS 2 – INTERNATIONAL RELATION)
യു.എസ് പ്രസിഡണ്ട് ജോ ബൈഡനും ചൈനീസ് പ്രസിഡണ്ട് ഷിജിൻപിംഗും തമ്മിൽ നടന്ന ഉച്ചകോടി ലോകത്തിലെ രണ്ട് വൻ ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു.
"ചാരബലൂൺ" സംഭവവുമായാണ് 2023 വർഷം തുടങ്ങിയതെങ്കിലും സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള സംഭാഷണം പുനരാരംഭിക്കുന്നതും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ചർച്ചചെയ്യുന്നതും ഉൾപ്പെടെ നിരവധി കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ 2024 തുടക്കത്തിൽ തായ്‌വാനിൽ നടക്കുന്ന തെരെഞ്ഞെടുപ്പ് സംഘർഷങ്ങൾ വർധിക്കാൻ ഇടയാക്കിയേക്കും.
സെമിക്കണ്ടക്ടർ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ കണക്കിലെടുത്ത് ചൈനയെ യു .എസ് വീക്ഷിക്കുന്നുണ്ട്. റെയർ എർത്ത് മെറ്റൽസ് ൻ്റെ വിതരണത്തിൽ നിയന്ത്രണങ്ങൾ വെച്ച് കൊണ്ട് ചൈനയും യു.എസി നെ പ്രതിരോധത്തിലാക്കുന്നു.
ദക്ഷിണചൈനാ കടലുമായി ബന്ധപ്പെട്ട് ചൈനയും ഫിലിപ്പീൻസും തമ്മിലുള്ള പ്രശ്നത്തിൽ യു. എസ് ഫിലിപ്പീൻസിനെ പിന്തുണച്ചത് ചൈനയ്ക്ക് വിരോധം കൂടാൻ കാരണമായിട്ടുണ്ട്.
എങ്കിലും ഉയർന്ന തലത്തിലുള്ള ഇടപഴകലും ചർച്ചയ്ക്കുള്ള തുറന്ന ജാലകങ്ങളും മത്സരം സംഘർഷത്തിലേക്ക് വീഴുന്നത് തടയുന്നതിൽ പ്രധാനമാണെന്ന തിരിച്ചറിവാണ് സാൻഫ്രാൻസിസ്കോയിലെ യോഗത്തിൻ്റെ കാതൽ.
ബന്ധപ്പെട്ട വിവരങ്ങൾ
ഇന്ത്യയും അമേരിക്കയും തമ്മിൽ നിലവിൽ നല്ല ബന്ധത്തിലാണ് ഉള്ളത്.
ചൈനയെ പ്രതിരോധിക്കുന്നതിനായുള്ള പല കൂട്ടായ്മകളിലും ഇന്ത്യയും അംഗമാണ്. ഉദാഹരണം ക്വാഡ്, മലബാർ എക്സർസൈസ് etc.