‘ദി ഹിന്ദു’ എഡിറ്റോറിയലിന്റെ ചുരുക്കം. ' Alarm bells'

വളർച്ചയേക്കാൾ കൂടുതൽ വിലകയറ്റനിയന്ത്രണത്തിന് പ്രാധാന്യം നൽകുന്നു എന്ന് ആർ.ബി.ഐ പ്രഖ്യാപിച്ചിട്ട് കേവലം നാല് ദിവസം കഴിഞ്ഞുള്ള വിവരങ്ങൾ പരിശോദിക്കുമ്പോൾ നിലവിൽ വിലക്കയറ്റം കഴിഞ്ഞ 17 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. 6.95 ശതമാനമാണ് മാർച്ച് മാസത്തെ വിലക്കയറ്റം. നിലവിലെ വിലകയറ്റത്തിലെ പ്രധാനപങ്കും ഭക്ഷ്യ മേഖലക്കാണ്. ഭക്ഷ്യ എണ്ണയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.8 ശതമാനമാണ് വർധിച്ചത്.

റഷ്യ-യുക്രൈൻ യുദ്ധം സൺഫ്ളവർ എണ്ണയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാക്കിയപ്പോൾ രാജ്യത്തിന് ഭക്ഷ്യ എണ്ണക്ക് വിലകൂടിയ ബദൽ സ്വീകരിക്കേണ്ടിവന്നു. വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് ഗ്രാമീണമേഖലയിലെ ജനങ്ങളെയാണ്. 7.66 ശതമാനമാണ് ഗ്രാമീണമേഖലയിലെ വിലക്കയറ്റം.

വിതരണശ്രിംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതെല്ലം സൂചിപ്പിക്കുന്നത്. രാജ്യത്തിൻറെ മൊത്തം ഉപഭോഗത്തെയും വളർച്ചയെയും ബാധിക്കുന്നതിനുമുന്നെ വിലക്കയറ്റം പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്.