ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം, 'Data, interrupted'
ഇന്ത്യ 'ഓൾ ഇന്ത്യ ഹൌസ്ഹോൾഡ് കൺസ്യുമർ എക്സ്പെൻഡിച്ചർ സർവേ' നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സർവ്വേ നടക്കുകയും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്യുകയാണെങ്കിൽ 2024 ൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇത്തരമൊരു സർവ്വേ മുൻപ് നടന്നത് 2017-18 ൽ ആയിരുന്നു. എന്നാൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ അനുമതി നൽകിയില്ല. വിവരശേഖനത്തിലും, ലഭിച്ച വിവരങ്ങളിലും നിരവധി അപാകതകൾ വന്നിട്ടുണ്ട് എന്നതാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമായി സർക്കാർ പറഞ്ഞത്.
ചരക്ക്-സേവന നികുതി ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കിയത് ഗാർഹികോപഭോഗത്തെ സാരമായി ബാധിക്കുകയും അത് സർവ്വേയിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ടാകാം. റിപ്പോർട്ട് പ്രസിദ്ധീകരിക്കാതിരിക്കാൻ ഇത് കാരണമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ, അതായത് സമ്പത്ത്‌വ്യവസ്ഥ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അതിനെ സഹായിക്കാൻ വ്യക്തമായ വിവരങ്ങൾ ആവശ്യമാണ്. വ്യക്തമായ വിവരങ്ങളുടെ അഭാവം ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്തിൻറെ വികസനത്തെ ബാധിച്ചേക്കാം.
ഒരു സ്വതന്ത്ര-ഉദാര സമ്പത്ത്‌വ്യവസ്ഥ പിന്തുടരുന്ന ജനാധിപത്യ രാജ്യം എന്നുള്ള ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടിന് വിരുദ്ധമായി മാറിയേക്കാം ഇത്തരത്തിൽ സർവ്വേ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന സാഹചര്യങ്ങൾ .