അന്തർ ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം, 'Growth pang'
ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ ദക്ഷിണേഷ്യയുടെ വളർച്ച 6.6 ശതമാനം ആയിരിക്കും. മഹാമാരിയെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിന് ശേഷമുള്ള വളർച്ച റഷ്യ-യുക്രൈൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് തന്നെ ദുർബലമായിരുന്നു. വളർച്ചക്ക് പുതിയ വെല്ലുവിളിയായി യുദ്ധം മാറുകയും ചെയ്തു. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റമാണ് വളർച്ചയെ ബാധിക്കുന്ന പ്രധാനഘടകമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച 8 % ആയിരിക്കും എന്നാണ് ലോകബാങ്ക് പറയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും കോവിഡാനന്തര വളർച്ച ദുർബലമായി തുടരുകയാണ്. വിലക്കയറ്റവും തൊഴിൽമേഖല പൂർവസ്ഥിതി പ്രാപിക്കാത്തതും ഗാർഹികോപഭോഗത്തിലെ വളർച്ചയില്ലായ്മയിലേക്ക് നയിക്കുകയാണ്.
മറ്റു ഏജൻസികളേക്കാൾ കുറേക്കൂടി പ്രതീക്ഷനൽകുന്ന റിപ്പോർട്ടാണ് ലോകബാങ്കിന്റേത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച നിരക്ക് 7.5 ശതമാനം ആയിരിക്കും. അതുപോലെ ആർ.ബി.ഐ കണക്കുകൂട്ടുന്നത് 7.2 ശതമാനമാണ്.
വളർച്ച തിരിച്ചുപിടിക്കണമെങ്കിൽ നയരൂപികർത്താക്കൾ തീർച്ചയായും വിലക്കയറ്റത്തെ ഗൗരവപൂർവ്വം കാണേണ്ടതാണ്.