'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം - Inevitable increase

ആർ.ബി.ഐ ബുധനാഴ്ച പലിശനിരക്കുകൾ ഉയർത്തുകയുണ്ടായി. റീപോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി 4.4 ശതമാനമാക്കി. ഇപ്പോഴത്തെ ഉയർന്ന നിലയിലുള്ള വിലക്കയറ്റം തുടരാൻ അനുവദിച്ചാൽ അത് രാജ്യത്തിൻറെ വളർച്ചയെയും സാമ്പത്തികസ്ഥിരതയെയും ബാധിക്കുമെന്ന് ആർ.ബി.ഐ ഗവർണ്ണർ പറഞ്ഞു. യുക്രൈനുമേലുള്ള മേലുള്ള റഷ്യയുടെ അധിനിവേശം അവശ്യസാധനങ്ങളുടെ വില ഉയരാൻ കാരണമായി മാറി. കഴിഞ്ഞ കുറച്ചു കാലങ്ങളായി വിലക്കയറ്റം നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം ആണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം പിടിച്ചുനിർത്താനാവശ്യമായ നടപടികൾ ആർ.ബി.ഐ'ടെ ഭാഗത്തുനിന്നുണ്ടാകുന്നത് സ്വാഭാവികമായ ഒന്നാണ്.

2022 ലെ ആഗോള വളർച്ചയെ മാത്രമല്ല അതിനൊപ്പം വലിയരീതിയിലുള്ള വിലക്കയത്തിനും യുക്രൈൻ യുദ്ധം വഴിവെക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു. വികസിതരാജ്യങ്ങളിൽ വില വർധിച്ചത് 2.6 % ആണെങ്കിൽ വികസ്വര രാജ്യങ്ങളിൽ 2.8 ശതമാനമാണ് വിലക്കയറ്റം ഉണ്ടായത്.

അടച്ചിടലിനെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായി ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ വളരെ കുറച്ചുവെച്ച സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം പലിശനിരക്ക് സാധാരണഗതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതും നിലവിലെ നടപടിയിലേക്ക് ആർ.ബി.ഐ'യെ നയിച്ച ഘടകമാണ്.