‘ദി ഹിന്ദു’ എഡിറ്റോറിയലിന്റെ ചുരുക്കം, ‘Just in case’

രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിന് പ്രത്യേക നടപടിക്രമങ്ങളും അധികാരങ്ങളും പറയുന്ന നിയമമാണ് 'അൺലോഫുൾ ആക്ടിവിറ്റിസ് പ്രെവെൻഷൻ ആക്ട് (യു.എ.പി.എ.).

ഈ നിയമപ്രകാരം എന്താണ് അൺലോഫുൾ ആക്ടിവിറ്റീസ്?

  • രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഏത് പ്രവർത്തനത്തെയും ഈ നിയമപ്രകാരം അൺലോഫുള്ള ആക്ടിവിറ്റി ആയി നിർവചിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കും.
  • നിയമപ്രകാരമുള്ള ഉയർന്ന ശിക്ഷയായി വധശിക്ഷയോ ജീവപര്യന്തമോ നൽകാനാകും.
  • ഈ നിയമപ്രകാരമുള്ള അറസ്റ്റിന് ജാമ്യം ലഭിക്കണമെങ്കിൽ തന്റെ പേരിൽ പോലീസ് ചുമത്തിയ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാമ്യം എന്നത് ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ലഭ്യമാകുന്ന ഒന്നായി മാറുന്നു.
  • അതുകൊണ്ടുതന്നെ വിചാരണ നീണ്ടുപോകുമ്പോൾ ഈ നിയമപ്രകാരം പ്രതിയാക്കപ്പെട്ടവരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു സാഹചര്യമാണ്.