'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം, ‘Language as barrier’

എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമം എന്നീ മേഖലകളിലെ ഉന്നത വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സദുദ്ദേശ്യത്തോടുകൂടിയുള്ളതാണ്. 2020 ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയത്തോടു ചേർന്ന് പോകുന്നതാണ് ഇത്.

രാജ്യത്ത് 95 % വിദ്യാർത്ഥികളും അവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് പ്രാദേശികഭാഷയിൽ ആണ്. അതുകൊണ്ടു തന്നെ അവർക്ക് ഇംഗ്ലീഷിൽ ഉള്ള ഉന്നതവിദ്യാഭ്യാസം ഒരു പ്രശ്നമായി മാറുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഈ അടുത്തകാലത്തായി എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പ്രാദേശികഭാഷയിൽ ലഭ്യമാക്കാനാവശ്യമായ ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.

2021-22 ൽ എ.ഐ.സി.ടി.ഇ രാജ്യത്തെ 19 എഞ്ചിനീയറിംഗ് കോളേജുകളിൽ എഞ്ചിനീയറിംഗ് പഠനം 6 പ്രാദേശികഭാഷയിൽ ലഭ്യമാക്കാനുള്ള അനുമതി നൽകിക്കഴിഞ്ഞു.

കേന്ദ്ര സർക്കാരിന്റെ 'സ്വയം' എന്ന പേരിലുള്ള ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം പല കോഴ്‌സുകളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നുണ്ട്. കോടതി നടപടികൾ ഇന്ത്യൻ ഭാഷയിലാക്കാൻ കേന്ദ്രസർക്കാർ ജുഡിഷ്യറിയോട് ആവശ്യപ്പെട്ടുവരികയാണ്.