ജെയ്ഷ്-ഇ-മുഹമ്മദ് ഡെപ്യുട്ടി ചീഫ് റൗസ് അസ്ഗറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയും അമേരിക്കയും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ കൊണ്ടുവന്ന പ്രമേയത്തെ ചൈന വീറ്റോ ചെയ്യുകയുണ്ടായി
ഈ സാഹചര്യത്തിൽ സുരക്ഷാ കൗൺസിലിൽ അംഗങ്ങളായ 15 രാജ്യങ്ങളുടെ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
സുരക്ഷാ കൗൺസിലിൽ ഇന്ത്യ ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ട അംഗമാണ്.
തീവ്രവാദികൾക്കുള്ള ധനസഹായം നൽകുന്നത്, സൈബർ ഭീഷണി, തുടങ്ങിയവ യോഗത്തിൽ ചർച്ചയായേക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യ-ചൈന ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ
അതിർത്തി വിഷയത്തിൽ 16 റൗണ്ട് ചർച്ചകൾ നടത്തിയിട്ടും തീരുമാനമാകുന്നില്ല
ചൈനയുടെ സാറ്റലൈറ്റ് ട്രാക്കിങ് കപ്പൽ ശ്രീ ലങ്കയിലെ ഹൻമ്പാണ്ടോട്ട തുറമുഖത്ത് എത്തുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട പല ചൈനീസ് കമ്പനികളിലും സാമ്പത്തികകുറ്റകൃത്യങ്ങൾ സംശയിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി റൈഡുകൾ നടത്തി.
സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ ആവശ്യം നടപ്പാക്കണമെങ്കിൽ:
വിഷയത്തിൽ അനുകൂലികൂലികളെ ഉണ്ടാക്കിയെടുക്കുക.
അല്ലെങ്കിൽ ശക്തമായ കാരണങ്ങൾ ഇല്ലാതെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഏതെങ്കിലും ഒരു രാജ്യത്തിന് വീറ്റോ ചെയ്യാൻ സാധിക്കാത്ത തരത്തിൽ 1267 കമ്മറ്റി നടപടിക്രമങ്ങളിൽ മാറ്റം വരുത്തണം.
അല്ലെങ്കിൽ വിഷയത്തിൽ ചൈനയുമായും പാകിസ്ഥാനുമായും ചർച്ചകൾ നടത്തണം