'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം , - 'Side-stepping irritants'

ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. വ്യാപാരം, പ്രതിരോധം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയമായത് ഈ വർഷം അവസാനത്തോടെ സ്വാതന്ത്രവ്യാപാര കരാർ യാഥാർഥ്യമാക്കും എന്ന പ്രഖ്യാപനം ആയിരുന്നു. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുക എന്നതാണ് ലക്‌ഷ്യം.

ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഹരിത-സാങ്കേതികവിദ്യകളുടെ കൈമാറ്റം, കാലാവസ്ഥാവ്യതിയാനം തടയുന്നതിനാവശ്യമായ പ്രവർത്തികൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങൾ ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു.

ഇന്ത്യക്ക് റഷ്യയുമായുള്ള ശക്തമായ ബന്ധം കണക്കിലെടുത്തുകൊണ്ട് റഷ്യ-യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഉൾക്കൊള്ളാൻ ബ്രിട്ടൻ തയാറായി. ഇരു രാജ്യങ്ങളിലെയും വളർന്നുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു സബ്-ഗ്രൂപ്പ് രൂപീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യു.കെ'യിൽ വളർന്നു വരുന്ന ഖാലിസ്ഥാൻ തീവ്രവാദം ഉൾപ്പെടെയുള്ള തീവ്രവാദപ്രവർത്തനങ്ങൾ നിരീക്ഷണപരിധിയിൽ ഉൾപ്പെടും.

2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കൂടുതൽ സഹകരണം ആവശ്യമാണ്.