ദേശീയം
'ദി ഹിന്ദു' എഡിറ്റോറിയലിന്റെ ചുരുക്കം - ' Time for change'
ഈ വർഷം കാലവർഷം സാധാരണഗതിയിലായിരിക്കുമെന്നാണ് ഇന്ത്യൻ മീറ്റർയോളോജിക്കൽ (ഐ.എം.ഡി.) ഡിപ്പാർട്മെന്റ് പ്രവചിക്കുന്നത്. അതായത് ലോങ്ങ് പീരിയഡ് ആവറേജ് 87 സെന്റീമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി. പ്രവചിക്കുന്നു. ഐ.എം.ഡി. കാലവർഷം പ്രവചിക്കുന്നത് പല ഘട്ടങ്ങളിലായിട്ടാണ്. മൺസൂൺ കാലത്തെ ഓരോ മാസവും എത്രത്തോളം മഴ ലഭിക്കും എന്നതിന്റെ വിശദമായ വിവരം ഏപ്രിൽ മാസത്തെ പ്രവചനത്തിൽ ഉണ്ടാകില്ല. ഇത്തവണത്തെ കാലവർഷത്തെ കുറിച്ചുള്ള ഒരു പൊതുവായ സൂചന മാത്രമാണ് ഏപ്രിൽ മാസത്തെ പ്രവചനത്തിലൂടെ ലഭ്യമാകുന്നത്.
എൽ-നിനോ പ്രതിഭാസം ഇല്ലാത്തതും 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' പോസിറ്റീവ് ആയതുമാണ് മഴ സാധാരണഗതിയിൽ ഉണ്ടാകുമെന്ന് ഐ.എം.ഡി. പ്രവചിക്കാനുള്ള പ്രധാന കാരണം.
എന്താണ് 'ലോങ്ങ് പീരീഡ് ആവറേജ്'?
- തൊട്ടു മുൻപുള്ള അൻപത് വർഷത്തെ ശരാശരി മഴയുടെ അളവാണ് 'ലോങ്ങ് പീരീഡ് ആവറേജി'ലൂടെ കാണിക്കുന്നത്. ഇത് ഓരോ പത്ത് വര്ഷം കഴിയുമ്പോഴും പുതുക്കി കണക്കാക്കും. 1951 മുതൽ 2000 വരെയുള്ള കാലയളവിലെ 'ലോങ്ങ് പീരീഡ് ആവറേജ്' 89 സെന്റിമീറ്റർ ആയിരുന്നു. പല കാരണങ്ങൾകൊണ്ടും 2018 വരെ ലോങ്ങ് പീരീഡ് ആവറേജ് ആയി ഐ.എം.ഡി കണക്കാക്കിയിരുന്നത് 89 സെന്റിമീറ്റർ ആയിരുന്നു. 2018 ൽ 1961 മുതൽ 2010 വരെയുള്ള കാലയളവിലെ കാലവർഷം കണക്കാക്കിയപ്പോൾ ലോങ്ങ് പീരീഡ് ആവറേജ് 88 സെന്റിമീറ്റർ ആയി. ഇപ്പോൾ 1971 മുതൽ 2020 വരെയുള്ള കാലയളവിലെ കാലവർഷം കണക്കാക്കികൊണ്ട് ലോങ്ങ് പീരീഡ് ആവറേജ് ആയി 87 സെന്റിമീറ്റർ ആണ് പരിഗണിക്കുന്നത്.
ലോങ്ങ് പീരീഡ് ആവറേജ് കണക്കുകൾ പരിശോദിക്കുമ്പോൾ രാജ്യത്തെ മഴ ഓരോ പത്ത് വര്ഷം കഴിയുമ്പോഴും ഒരു സെന്റിമീറ്റർ മാത്രമാണ് കുറയുന്നത്.