ദേശീയം
നഗരവളർച്ചയും കാലാവസ്ഥാവ്യതിയാനവും.
ഇന്ത്യയിലെ നഗരവളർച്ച രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിലാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ നഗരങ്ങളിൽ അതനുസരിച്ചുള്ള അടിസ്ഥാനസൗകര്യവികസനം നടക്കുന്നില്ല എന്നത് വസ്തുതയാണ്. സാമ്പത്തികപരവും പരിസ്ഥിതിപരവും സാമൂഹികപരവുമായ സുസ്ഥിരവളർച്ച സാധ്യമാകുന്ന തരത്തിൽ രാജ്യത്തെ നഗരവികസനം ആസൂത്രണം ചെയേണ്ടത് അത്യാവശ്യമായി മാറുകയാണ്.
കാലാവസ്ഥാവ്യതിയാനം അപകടകരമാംവിധം ശക്തമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നഗരവികസനം സുസ്ഥിരമാകേണ്ടത് ആവശ്യമാണ്.
നഗരവളർച്ചയും കാലാവസ്ഥാവ്യതിയാനവും - ഐ.പി.സി.സി.സി. റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ
- ഈ നൂറ്റാണ്ടിൽ ആഗോളതലത്തിൽ നഗരജനസംഖ്യയിൽ വലിയതോതിൽ വളർച്ചയുണ്ടാകും. 2018 ലെ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ 55 ശതമാനം ആളുകൾ ജീവിക്കുന്നത് നഗരങ്ങളിൽ ആണ്. 2050 ആകുമ്പോൾ ലോകജനസംഖ്യയുടെ 68 ശതമാനം ആളുകളും ജീവിക്കുന്നത് നഗരങ്ങളിൽ ആയിരിക്കും.
- നാഗരജനസംഖ്യയിൽ ഏറ്റവും കൂടുതൽ വളർച്ച കാണിക്കുക ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളുമാകും.
- നഗരങ്ങളിൽ നിന്നുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ
- 2020 ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിലെ മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളിൽ 72 ശതമാനവും നഗരങ്ങളിൽ നിന്നാണ്. ഇത് 2015'ൽ 65 % ആയിരുന്നു. ആഗോളതാപനത്തിന്റെ വർദ്ധനവ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പ്രീ- ഇൻഡസ്ട്രിയൽ ലെവെലിന്റെ 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധിക്കകത്തു നിലനിർത്തണമെങ്കിൽ, നഗരങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടതുണ്ട്. ഒപ്പം ഇതിനാവശ്യമായ സാമ്പത്തിക സഹായം വലിയ രീതിയിൽത്തന്നെ ലഭ്യമാക്കുകയും വേണം.