നിലവിലെ ഇന്ത്യ-യു.കെ സഹകരണം - Source - The Hindu

യുക്രൈൻ യുദ്ധം ആഗോള ശക്തികളെ അവരുടെ നിലവിലെ വിദേശനയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുകയാണ്. വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന്റെ പ്രാധാന്യം ഈ അടുത്ത കാലത്തായി ഇന്ത്യയിലേക്ക് എത്തിയ വിദേശനയതന്ത്ര പ്രതിനിധികളുടെയും നേതാക്കളുടെയും എണ്ണം വിശദമാക്കിത്തരുകയാണ്. മാർച്ച് 31 ന് യു.കെ'യുടെ വിദേശകാര്യ സെക്രട്ടറി ഇന്ത്യ സന്ദർശിക്കുകയുണ്ടായി.

നിലവിലെ ഇന്ത്യ - യു.കെ സഹകരണം

  • റഷ്യ-യുക്രൈൻ യുദ്ധം ഉണ്ടാക്കിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യ- യു.കെ ബന്ധം പുരോഗമനപരമായി തുടരുകയാണ്.
  • 2021 മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 'കോംബ്രഹെൻസീവ് സ്ട്രാറ്റജിക് പാർട്ണര്ഷിപ്പ് കരാർ ഒപ്പുവെച്ചു.
  • ഇരു രാജ്യങ്ങളും ഇൻഡോ-പസഫിക് മേഖലയിൽ ചേർന്ന് പ്രവർത്തിച്ചുവരുന്നു.
  • സ്ട്രാറ്റജിക് ടെക് സംഭാഷണം ഇരു രാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്.
  • ഇന്ത്യയുടെ 'ഇൻഡോ-പസഫിക് ഓഷ്യൻ ഇനിഷിയേറ്റീവിൽ യു.കെ ചേർന്ന് പ്രവർത്തിക്കും.
  • 2015 ഇരു രാജ്യങ്ങളും തമ്മിൽ ' ഡിഫൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി പാർട്ടർഷിപ്പ്' കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയെ യു.കെ'യുടെ തന്ത്രപ്രധാന പങ്കാളിയാക്കി മാറ്റുന്നു.
  • ഇന്ത്യ-യു.കെ സ്വാതന്ത്രവ്യാപാര കരാറുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ച ജനുവരിയിൽ നടന്നു.