സുപ്രീം കോടതി ഈയ്യിടെ രാജ്യത്തെ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിരുത്തരവിദിത്വപരമായ സമീപനങ്ങളെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി.
പോലീസ് എന്നത് സ്വതന്ത്രമായ അന്വേഷണ ഏജൻസി ആണ്. എന്നാൽ അത് പലപ്പോഴും രാഷ്ട്രീയതാല്പര്യങ്ങൾക്ക് വഴങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ മാധ്യമങ്ങൾ അതേപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നു.
മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പോലീസ് എന്നത് പ്രധാനമായ വിവരസ്രോതസ്സാണ്. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത തരത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസുദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകുന്നതും അത്തരം വിവരങ്ങൾ ശരിയായി വിശകലനം ചെയ്യാതെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോൾ പലപ്പോഴും പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകുന്നു. നീതിയുക്തമായ വിചാരണക്ക് അത് തടസ്സം സൃഷ്ടിക്കുകയും ചെയുന്നു.
വിചാരണ പൂർത്തിയാകുന്നതിന് മുൻപ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടരുതെന്ന് കോടതികൾ പലപ്പോഴായി പോലീസ് ഉൾപ്പെടെയുള്ള സമാന ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെയ്യേണ്ടതായുള്ളത്
പോലീസ് പോലുള്ള സമാനമായ ഏജൻസികളും മാധ്യമങ്ങളും തമ്മിലുള്ള ഇടപെടലുകൾ നിയന്ത്രിക്കപ്പെടണം.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഓർഗനൈസേഷനുകൾ ഇതിന് തയ്യാറാകുന്ന സാഹചര്യം ഉണ്ടാകണം.
നീതിയുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വ്യക്തമായി നിർവചിക്കാനും വിശകലനം ചെയ്യാനും അവതരിപ്പിക്കാനും കഴിയും എന്നതുകൊണ്ട് തന്നെ രാജ്യത്തെ നീതി നിർവ്വഹണവുമായി മാധ്യമങ്ങൾ അടുത്ത് നിൽക്കുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിൻറെ നീതി നിർവ്വഹണ സംവിധാനത്തിന്റെ അടിസ്ഥാ തത്വങ്ങൾ മാധ്യമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്.