പരോക്ഷനികുതിയും വളർന്നുവരുന്ന അസമത്വവും

  • നികുതിദായകർക്ക് താങ്ങാനാവുന്ന തരത്തിൽ നികുതി ക്രമീകരിക്കേണ്ടത് ആവശ്യമായ ഒന്നാണ്. പരോക്ഷ നികുതിയുടെ പ്രശ്നവും ഇതാണ്. പണക്കാരനും പാവപ്പെട്ടവനും ഇവിടെ ഒരേ നികുതിയാണ് കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ പരോക്ഷ നികുതിയെ കൂടുതലായും ആശ്രയിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സാമ്പത്തിക അസമത്വം വർദ്ധിക്കുന്നതിന് അത് വഴിയൊരുക്കിയേക്കും.
  • നിലവിൽ രാജ്യത്ത് സർക്കാർ പരോക്ഷനികുതിയെ ആശ്രയിക്കുന്നത് വർദ്ധിക്കുന്ന സാഹചര്യമാണ്. 2011 സാമ്പത്തികവർഷത്തിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നു പരോക്ഷനികുതിയിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ 2019 ൽ അത് 50 ശതമാനത്തോളമായി ഉയർന്നിരിക്കുകയാണ്.
  • കോർപ്പറേറ്റ് നികുതിപോലുള്ള പ്രത്യക്ഷ നികുതികൾ സർക്കാർ കുറച്ചിട്ടുണ്ട്. എന്നാൽ പരോക്ഷ നികുതി ഇപ്പോഴും ഉയർന്നുനിൽക്കുന്ന സാഹചര്യമാണ്.
  • പരോക്ഷ നികുതി വരുമാനത്തിലുള്ള സർക്കാരിന്റെ അമിതാശ്രിതത്വം രാജ്യത്തിൻറെ വളർച്ചയെ ദോഷകരമായി ബാധിക്കുക മാത്രമല്ല രാജ്യത്ത് വിലക്കയറ്റത്തിനും സാമ്പത്തിക അസമത്വം വർദ്ധിക്കുന്നതിനും കാരണമാകുകയാണ് .
  • 2022 ലെ വേൾഡ് ഇൻ ഇക്വാളിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്തിൻറെ മൊത്തം ദേശീയ വരുമാനത്തിന്റെ 22 % വും രാജ്യത്തെ ഏറ്റവും ധനികരായ 1 % ആളുകളിലാണ്.