ദേശീയം
പാക്കേജ്ഡ് ഭക്ഷണങ്ങളെ നിയന്ത്രിക്കണം: Source - 'The Hindu'
പുതിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയം എന്നത് രാജ്യത്ത് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന അമിതപോഷകം അഥവാ അമിത വണ്ണം ആണ്. ഇത് രാജ്യത്തെ ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ജങ്ക് ഫുഡ് ഉപഭോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അമിതമായ തോതിൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ അടങ്ങുന്ന പല ജങ്ക് ഫുഡ് ഉപഭോഗവും അമിതവണ്ണത്തിലേക്കും പ്രമേഹരോഗത്തിലേക്കും ഒപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും നയിക്കും.
ജങ്ക് ഫുഡ്'മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ
ഒരു പാക്കേജ്ഡ് ഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ടതായ പഞ്ചസാര,ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവിൽ ലോകാരോഗ്യ സംഘടന നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിന്റേതായ പ്രത്യേക വിവരങ്ങൾ വിഷയത്തിൽ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടനയുടെ ഈ നിബന്ധനകൾ നമ്മളും പാലിക്കേണ്ടതാണ്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിയോഗിച്ച ഒരു സംഘം ഇന്ത്യയിലെ വിപണികളിൽ ലഭ്യമായ പാക്കേജ്ഡ് ഭക്ഷണത്തിൽ നടത്തിയ പഠനങ്ങൾ പറയുന്നത് രാജ്യത്തെ വിപണികളിൽ ലഭ്യമാകുന്ന 96 ശതമാനം പാക്കേജ്ഡ് ഭക്ഷണത്തിലും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഘടകവും 62.8 ശതമാനം പാക്കേജ്ഡ് ഭക്ഷണത്തിലും അതെ ഘടകങ്ങളിൽ മൂന്നെണ്ണവും ലോകാരോഗ്യ സംഘടന പറയുന്ന അളവിനേക്കാൾ കൂടുതലുണ്ട് എന്നാണ്.