പാർലമെന്റിലെ ചർച്ചകൾ കുറയുന്നതിനെപ്പറ്റി ദി ഹിന്ദു-ൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയുള്ള നോട്ട്

ഡിസംബർ 21 ന് നിർത്തിവെച്ച പാര്ലമെന്റിന്റെ 18 ദിവസത്തെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ ബ്ലോക്കിലെ മൊത്തം 146 എം.പി മാരെ സസ്‌പെൻഡ് ചെയ്തത് വലിയ വിഷമായിരുന്നു.

ക്രിമിനൽ നിയമ ഭേദഗതി, ടെലി കമ്മ്യൂണിക്കേഷൻ ബിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന നിയമം തുടങ്ങിയ ബില്ലുകൾ വലിയ ചർച്ചകൾ ഇല്ലാതെയാണ് പാസ് ആക്കിയത്.

അർത്ഥവത്തായ പാർലമെൻററി ചർച്ചകളില്ലാതെ ഇവ പാസ്സാക്കിയത് വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

അനുബന്ധ വിവരങ്ങൾ

  • Association for Democratic Reforms (A D R ) എന്ന സംഘടനയുടെ കണക്കു പ്രകാരം ഏറ്റവും കുറവ് ദിവസം സഭ സമ്മേളിച്ചതു ഈ പാർലമെന്റ് കാലയളവിലാണ്.
  • ബില്ലുകളെ യോജ്യമല്ലാത്ത രീതിയിൽ തരംതിരിച്ച് ധനബില്ലുകളാക്കുക, കൂടുതലായി ഓർഡിനൻസുകൾ ഇറക്കുക തുടങ്ങിയവ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണതകളാണ്.
  • D.C Wadhwa (1987) കേസിൽ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടത് അത്യാവശ്യസന്ദർഭങ്ങളിൽ മാത്രമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.