പാർലിമെന്റിൽ വനിത അംഗങ്ങളുടെ ഭാഗത്ത് നിന്നുയരുന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട പഠനം പറയുന്ന പ്രധാന വിവരങ്ങൾ
1999 നും 2019 നും ഇടയിലുള്ള കാലയളവാണ് പഠനവിധേയമായത്.
ചോദ്യോത്തര വേളയിൽ ഭൂരിഭാഗം വനിതാ അംഗങ്ങളും നിശബ്ദമായി നിൽക്കുന്ന സാഹചര്യമാണുള്ളത്.
സാമ്പത്തികമായി രാജ്യത്തെ സ്ത്രീകൾക്കുണ്ടായ പുരോഗതി അവരെ കൂടുതലായി രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കാനുള്ള പ്രേരണയാകുന്നുണ്ട്. 2019 ലെ ലോക സഭ തെരെഞ്ഞെടുപ്പിൽ 78 വനിതാ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
സഭയിൽ കൂടുതലായും ചോദ്യങ്ങൾ ചോദിക്കുന്നതും സംവാദങ്ങളിൽ പങ്കെടുക്കുന്നതും പുരുഷന്മാരാണെങ്കിലും വനിതാ അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് വർധിക്കുന്ന സാഹചര്യം ഉണ്ട്.
ആരോഗ്യം, കുടുംബം, മനുഷ്യവിഭവശേഷി, ധനകാര്യം, കൃഷി, എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും വനിതാ അംഗങ്ങൾ ഇടപെടുന്നത്.
രാഷ്ട്രീയ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നത് സ്ത്രീശാക്തീകരണത്തിന് വലിയ മുതൽക്കൂട്ടാകും.